കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു
Monday, December 8, 2014 8:51 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് രൂപത സൌത്ത് സോണിനു കീഴിലുള്ള മതബോധന വിദ്യാര്‍ഥികള്‍ക്കായി കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. ഡിസംബര്‍ ഏഴിന് (ഞായര്‍) ജസോല ഔവര്‍ ലേഡി ഫാത്തിമ ഫൊറാന പള്ളിയില്‍ നടന്ന കണ്‍വന്‍ഷന്‍ ഫൊറാന വികാരി റവ. ഫാ. ജേക്കബ് നങ്ങേലിമാലില്‍ ഉദ്ഘാടനം ചെയ്തു. റവ. ഫാ. ജോണ്‍ പുതുവ, നിസിന്‍ എന്നിവര്‍ ക്ളാസുകള്‍ നയിച്ചു. ഡയറക്ടര്‍ ഫാ. കുരുവിള മരോട്ടിക്കല്‍, സെക്രട്ടറി റെജി തോമസ്, ജോ. സെക്രട്ടറി ജേക്കബ് തോമസ് എന്നിവര്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്