ലോക മനുഷ്യാവകാശദിനം: അയനം ഓപ്പണ്‍ ഫോറം ഒത്തുചേരല്‍ ഡിസംബര്‍ 10 ന്
Monday, December 8, 2014 8:50 AM IST
കുവൈറ്റ് : ലോക മനുഷ്യാവകാശദിനമായ ഡിസംബര്‍ 10ന് (ബുധന്‍) അയനം ഓപ്പണ്‍ ഫോറം ഒത്തുചേരുന്നു. നില്‍പ്പ് സമരത്തിനും നില നിലനില്‍പ്പിനായുള്ള ജനകീയ സമരങ്ങള്‍ക്കും ഐക്യദാര്‍ഡ്യം, ഡോക്യുമെന്ററി പ്രദര്‍ശനം, കവിതകള്‍, പാട്ടുകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച പരിപാടിയില്‍ കുവൈറ്റിലെ സാംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരും പങ്കെടുക്കും.

അബാസിയ ഹൈ ഡൈന്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ഏഴിന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവരെ സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍