സദന് യാത്രയപ്പ് നല്‍കി
Monday, December 8, 2014 8:45 AM IST
ദമാം: പതിനേഴു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന കണ്ണൂര്‍ സ്വദേശി സദന് നവോദയ സാസ്കാരിക വേദി അല്‍കോബാര്‍ ഘടകത്തിനു കീഴിലുള്ള അക്രബിയ യുണിറ്റ് യാത്രയപ്പ് നല്‍കി.

കഴിഞ്ഞ 17 വര്‍ഷമായി ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയിതിരുന്ന സദന്‍ നവോദയ അക്രബിയ യുണിറ്റ് എക്സിക്യൂട്ടീവ് അംഗംമായി പ്രവര്‍ത്തിക്കുന്നു.

യുണിറ്റ് സെക്രട്ടറി വിജയകുമാര്‍ യുണിറ്റിന്റെ പാരിതോഷികം സദന് കൈമാറി. കേന്ദ്ര കമ്മിറ്റി അംഗം ത്യാഗരാജന്‍ കൊല്ലം, ഏരിയ കമ്മിറ്റി അംഗങ്ങളായ ഹമീദ് മാണിക്കോത്ത്, ലിജോ, ഏരിയ സാമൂഹ്യക്ഷേമ കണ്‍വീനര്‍ സന്തോഷ് തൈയില്‍, റഷീദ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം