'സ്വദേശികള്‍ക്ക് മാനേജ്്മെന്റ മേഖലയില്‍ വിദഗ്ധ പരീശീലനം നല്‍കും'
Monday, December 8, 2014 8:45 AM IST
ദമാം: സൌദിയിലെ വിവിധ കമ്പനികളും സ്ഥാപനങ്ങളും നിയന്ത്രിക്കുന്നതിന് സ്വദേശികളെ പ്രാപ്തരാക്കുന്ന പുതിയ പരിശീലന പദ്ധതി നടപ്പാക്കുമെന്നു സൌദി മാനവ വിഭവ ഡവലപ്മെന്റ് ഫണ്ട് മേധാവി ഡോ. ഇബ്രാഹീം അല്‍ മുഅയ്ഖില്‍ വ്യക്തമാക്കി.

കമ്പനികളിലെ മാനേജര്‍മാരായും അഡ്മിനിസ്ററേഷന്‍ മേധാവി, സുപ്പര്‍ വൈസര്‍ മേഖലകളിലും വിദഗ്ദ പരീശീലനം നല്‍കുന്നതിന് അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയുമായി ധാരണയിലായിട്ടുണ്ടന്നു അദ്ദേഹം വ്യക്തമാക്കി. ഈ സ്ഥാപനത്തിലെ വിദഗ്ധരാണ് മാനേജര്‍മാരായും മറ്റു ഉയര്‍ന്ന തസ്തികകളിലും നിയമനം ലഭിക്കുന്നതിനു സ്വദേശികള്‍ക്കു പരിശീലനം നല്‍കുക.

വിവിധ സ്വകാര്യ സ്ഥാപനങ്ങള്‍ ഹദ്ഫുമായും പദ്ദതിക്കായി ധാരണയിലെത്തും അവരുടെ സ്വദേശികളായ ഉദ്യോഗസ്ഥര്‍ക്ക് വിദഗ്ധ പരീശീലനം നല്‍കി സ്ഥാപനം കൂടുതല്‍ ലാഭത്തിലെത്തിക്കുന്നതിന് അവസരമൊരുക്കും.

കൂടുതല്‍ സ്വദേശികള്‍ക്ക് വിദഗ്ധ പരീശീലനം നല്‍കാനാണ് ഹദ്ഫ് ഉദ്ദേശിക്കുന്നത്. സൌദിയിലെ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ കഴിവുള്ള കുടുതല്‍ സ്വദേശികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമാക്കുന്നത്. ഇവ നടപ്പാക്കുന്നതോടെ കമ്പനികളും സ്ഥാപനങ്ങളുമല്ലാം കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നു അദ്ദേഹം വിലയിരുത്തി.

മദീനയില്‍ 50 പേര്‍ക്ക് സ്ഥാപന മേധാവിമാരുടെ തസ്തികയില്‍ ഹദ്ഫ് പരിശീലനം നല്‍കിയതായി അല്‍ മുഅയ്ഖ് അറിയിച്ചു. പദ്ധതി വിജയപ്രദമായിരുന്നുവെന്ന് ഇത് കണക്കിലെടുത്ത് അടുത്ത വര്‍ഷം ഇത്തരത്തില്‍ പത്തിരട്ടിപേര്‍ക്കു പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം