ക്രിസ്മസ്, ന്യൂഈയര്‍ ആഘോഷം ഡിസംബര്‍ 27ന്
Monday, December 8, 2014 8:43 AM IST
ഡാളസ്: പ്രവാസി മലയാളികളുടെ പ്രശംസ പിടിച്ചു പറ്റിയ ഡാളസ് സൌഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ്, ന്യൂഈയര്‍ ഡിസംബര്‍ 27 (ശനി) 11 ന് കരോള്‍ട്ടനില്‍ ആഘോഷിക്കുന്നു.

പ്രസിഡന്റ് എബി തോമസിന്റെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ മാര്‍ത്തോമ സഭയുടെ അമേരിക്ക ഭദ്രാസന ട്രഷറര്‍ ഫിലിപ്പ് തോമസ് സിപിഎ ക്രിസ്മസ് സന്ദേശം നല്‍കും.

ആഘോഷ പരിപാടിയിലേക്ക് ഡാളസിലെ മലയാളി സ്നേഹിതരെ സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി അജയകുമാര്‍ അറിയിച്ചു.