ഡിസംബര്‍ 26 ഫെഡറല്‍ ഹോളി ഡേ : ഒബാമയുടെ എക്സിക്യൂട്ടീവ് ഉത്തരവ്
Monday, December 8, 2014 8:43 AM IST
വാഷിംഗ്ടണ്‍: ഡിസംബര്‍ 26 ന് (വെളളി) ഫെഡറല്‍ ജീവനക്കാര്‍ക്ക് അവധി അനുവദിച്ചുകൊണ്ടുളള എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഒബാമ ഒപ്പുവച്ചു. ഡിസംബര്‍ അഞ്ചിന് വൈറ്റ് ഹൌസിലാണ് ഹോളി ഡേ പ്രഖ്യാപനം നടത്തിയത്.

ഫെഡറല്‍ ഗവണ്‍മെന്റിലെ എല്ലാ എക്സിക്യൂട്ടീവ് ബ്രാഞ്ച് ഡിപ്പാര്‍ട്ട്മെന്റ്, ഏജന്‍സീസ് ജീവനക്കാര്‍ക്ക് അവധി ബാധകമാക്കിയപ്പോള്‍ അത്യാവശ്യ സര്‍വീസായ നാഷണല്‍ സെക്യൂരിറ്റി, പ്രതിരോധ വകുപ്പിലെ ജീവനക്കാരെ ഇതില്‍ നിന്നൊഴിവാക്കി.

കഴിഞ്ഞ പല വര്‍ഷങ്ങളായി ഫെഡറല്‍ ജീവനക്കാരുടെ ശമ്പള വര്‍ധനവ് മരവിപ്പിലും ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചും ഗവണ്‍മെന്റ് സ്വീകരിച്ച നടപടികള്‍ക്ക് ആശ്വാസമാകുകയാണ് ഈ ഉത്തരവ്.

ഇതിനു മുമ്പ് പ്രസിഡന്റുമാരായിരുന്നിട്ടുളളവര്‍ ഡിസംബര്‍ 24നും 26 നും മുഴുവനായോ, ഭാഗികമായോ ഒഴിവു നല്‍കികൊണ്ടുളള എക്സിക്യൂട്ടീവ് ഉത്തരവുകള്‍ പറപ്പെടുവിപ്പിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍