അഗസ്റിന്‍ പുത്തന്‍പുരയ്ക്കല്‍ നിര്യാതനായി
Monday, December 8, 2014 8:41 AM IST
വിയന്ന: ചെറുനിലത്ത് പുത്തന്‍പുരയ്ക്കല്‍ അഗസ്റിന്‍ (81) ഇടുക്കി പാറത്തോ ട്ടില്‍ നിര്യാതനായി. പ്രവാസി മലയാളികളായ ഷേര്‍ളി കാരയ്ക്കാട്ടിന്റെ പിതാ
വും ആന്റണി പുത്തന്‍പുരയ്ക്കലിന്റെ (റിട്ട. യുഎന്‍ ഉദ്യോഗസ്ഥന്‍ സപ്ത ഭാഷാ നിഘണ്ടുകര്‍ത്താവ്) സഹോദരനുമാണ് പരേതന്‍. ഭാര്യ: പരേതയായ അന്നമ്മ.

സംസ്കാര ശുശ്രൂഷ ഡിസംബര്‍ 10 ന് (ബുധന്‍) മൂന്നിന് കുടുംബ വസതിയില്‍ ആരംഭിച്ച് സംസ്കാരം പാറത്തോട് സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍ നടക്കും.

മക്കള്‍: ഫിലോമിന ജോസഫ് ഇടയ്ച്ചാലില്‍ (പാറത്തോട്), ഷേര്‍ളി തോമസ് കാരയ്ക്കാട്ട് (വിയന്ന), റോയി അഗസ്റിന്‍ ചെറുനിലത്ത് പുത്തന്‍പുരയ്ക്കല്‍ (പാറത്തോട്), ടോമി അഗസ്റിന്‍, ചെറുനിലത്ത് പുത്തന്‍പുരയ്ക്കല്‍ (പാറത്തോട്). മരുമക്കള്‍: ജോസഫ് ഇടയ്ച്ചാലില്‍ (പാറത്തോട്), തോമസ് കാരയ്ക്കാട്ട് (വിയന്ന), ജയമോള്‍ (കുഞ്ചിത്തണ്ണി), ലിസി ടോമി (ഉപ്പുതോട്)

വിശദവിവരങ്ങള്‍ക്ക്: ഷേര്‍ളി കാരയ്ക്കാട്ട് (വിയന്ന) 06991 5069674, റോയി അഗസ്റിന്‍ (പാറത്തോട്) 0091 9495469588.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍