ഡല്‍ഹിയില്‍ മെഴുകുതിരി പ്രദക്ഷിണം ഡിസംബര്‍ ഏഴിന്
Saturday, December 6, 2014 10:12 AM IST
ന്യൂഡല്‍ഹി: ദില്‍ഷാദ് ഗാര്‍ഡനിലെ സെന്റ് സെബാസ്റ്യന്‍സ് പള്ളി ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ചതില്‍, വിശ്വാസികളുടെ ആശങ്ക പ്രകടിപ്പിക്കാന്‍ മെഴുകുതിരി പ്രദക്ഷിണം നടത്തുന്നു.

ഡിസംബര്‍ ഏഴിന് (ഞായര്‍) വൈകുന്നേരം 5.30ന് ആര്‍കെ പുരം സെന്റ് തോമസ് പള്ളിയില്‍നിന്നാണ് പ്രദക്ഷിണം ആരംഭിക്കുക. സെന്റ് തോമസ് ചര്‍ച്ച്, സെന്റ് പീറ്റേഴ്സ് ചര്‍ച്ച്, എബനസര്‍ ചര്‍ച്ച്, മാര്‍ത്തോമ ചര്‍ച്ച്, മെതഡിസ്റ് ചര്‍ച്ച്, യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച് എന്നീ ചര്‍ച്ചുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന പ്രദക്ഷിണം സെക്ടര്‍ 1, മോഹന്‍ സിംഗ് മാര്‍ക്കറ്റ്, വസന്ത് വിഹാര്‍ ഔട്ടര്‍ റിംഗ് റോഡു വഴി ആഫ്രിക്ക അവന്യു ചുറ്റി തിരികെ സെന്റ് തോമസ് പള്ളിയില്‍ പ്രവേശിക്കും.

ഡല്‍ഹിയിലും മറ്റു സംസ്ഥാനങ്ങളിലും പള്ളികള്‍ക്കുനേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ നടത്തുന്ന ഈ പ്രദക്ഷിണത്തില്‍ പങ്കെടുത്ത് വന്‍ വിജയമാക്കുവാന്‍ എല്ലാ ഇടവകാംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

പ്രദക്ഷിണത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ മെഴുകുതിരി, പ്ളക്കാര്‍ഡ്, ബാനര്‍, കുരിശ് എന്നിവ കൊണ്ടുവരേണ്ടതാണ്. കറുപ്പും വെള്ളയും വസ്ത്രങ്ങളണിഞ്ഞ് കൈയില്‍ കറുത്ത ബാഡ്ജും ധരിച്ച് വിശ്വാസികള്‍ പ്രദക്ഷിണത്തില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്