ഹെയര്‍ഫീല്‍ഡ് ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ 2015 ജനുവരി മൂന്നിന്
Friday, December 5, 2014 10:02 AM IST
ഹെയര്‍ഫീല്‍ഡ്: ഹെയര്‍ഫീല്‍ഡ് പ്രവാസി മലയാളി അസോസിയേഷന്‍ പതിവുപോലെ ഇത്തവണയും ക്രിസ്മസ്, പുതുവസരാഘോഷങ്ങള്‍ സമുചിതമായി ആഘോഷിക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

2015 ജനുവരി മൂന്നിന് (ശനി) വൈകുന്നേരം അഞ്ചു മുതല്‍ ഹെയര്‍ഫീല്‍ഡ് സെന്റ് മേരീസ് ഹാളില്‍ ആരഭിക്കുന്ന കലാസന്ധ്യ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കൊണ്ട് സമൃദ്ധമാണ്.

വെസ്റ് ലണ്ടന്‍ മലയാളികളുടെ എക്കാലത്തെയും മികച്ച ക്രിസ്മസ്, പുതുവല്‍സര ആഘോഷമായ കലാസന്ധ്യ വൈകുന്നേരം ആറു മുതല്‍ ഹെയര്‍ഫീല്‍ഡ് സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ അരങ്ങേറും.

നിസരി അവതരിപ്പിക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര ഗാനമേള, സ്റേജ് ഷോ, ലാസ്യയുടെ കലാകാരികള്‍ അവതരിപ്പിക്കുന്ന നൃത്തം എന്നിവയോടൊപ്പം ഹെയര്‍ഫീല്‍ഡ് കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ ഇനങ്ങളും കലാസന്ധ്യക്ക് മാറ്റുകൂട്ടും.

ഭാരവാഹികള്‍ ഷാജി ഏബ്രഹാം (പ്രസിഡന്റ്), ഇ. വിനു (സെക്രട്ടറി), ജോമോന്‍ ബേസില്‍, ഡെന്നി ജേക്കബ്, പ്രസന്ന ഉണ്ണിക്കൃഷ്ണന്‍, മഞ്ജു രഞ്ജി, ഡാലിയ ജിജോ, റോഷന്‍ കൃഷ്ണന്‍, എല്‍ബിന്‍ ജോമോന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിക്കും.

വെസ്റ് ലണ്ടനിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ നല്ലവരായ മലയാളി സഹൃദയരെയും സവിനയം കലാസന്ധ്യയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഹേമ കമ്മിറ്റി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി ഏബ്രഹാം 07723034230, സി. വിനു 07912982093.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം: ട ങമ്യൃ’ ഇവൌൃരവ ഒമഹഹ, ഒശഴവ ടൃലല ഒമൃലളശലഹറ, ഡആ96ആഡ.

റിപ്പോര്‍ട്ട്: രഞ്ജി അലക്സ്