ഫിലഡല്‍ഫിയായില്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 13ന്
Friday, December 5, 2014 8:35 AM IST
ഫിലാഡല്‍ഫിയ: ചരിത്ര സ്മരണകളുറങ്ങുന്ന നഗരത്തിലെ സഹോദര സഭകളിലെ ദേവാലയങ്ങള്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ 28-ാമത് സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബര്‍ 13 ന് (ശനി) ഉച്ചകഴിഞ്ഞ് 2.30 മുതല്‍ (ഏലീൃഴല ണമവെശിഴീി ഒശഴവ ടരവീീഹ, 1075 ആൌഹെേലീി അഢട, ജവശഹമറലഹുവശമ, ജഅ, 19116) ല്‍ നടത്തുന്നു.

യാക്കോബായ സഭയുടെ അമേരിക്കന്‍ ഭദ്രാസന മെത്രാപോലീത്ത യല്‍ദോ മോര്‍ തീത്തോസ് മുഖ്യാതിഥിയായിരിക്കും. കൂടാതെ ഓര്‍ത്തഡോക്സ് സഭയുടെ തൃശൂര്‍ ഭദ്രാസനത്തിലെ മെത്രാപോലീത്ത ഡോ. യൂഹാനോന്‍ മോര്‍ മിലിത്തിയോസ്, മലയാളി കമ്മ്യൂണിറ്റിയുടെ ഉത്തമ സുഹൃത്ത് കോണ്‍ഗ്രസ് മാന്‍ മൈക്ക് ഫിറ്റ്സ് പാട്രിക്, അമേരിക്കന്‍ ഭരണ കൂടവുമായി വളരെ അടുത്തു പ്രവര്‍ത്തിക്കുന്ന ഫാ. അലക്സാണ്ടര്‍ കുര്യന്‍ എന്നിവരും വിവിധ കമ്യൂണിറ്റി ലീഡേഴ്സ് തുടങ്ങിയവരുടെ സാന്നിധ്യവും ചടങ്ങുകളില്‍ ഉണ്ടായിരിക്കും.

എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തിലുളള ക്രിസ്മസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഫിലാഡല്‍ഫിയ സിറ്റിയില്‍ നിന്നും അന്നേ ദിവസം എക്യുമെനിക്കല്‍ ദിനമായി പ്രഖ്യാപിച്ചിട്ടുളള അറിയിപ്പും ഔദ്യോഗികമായി ഉണ്ടായിരിക്കും.

എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മുത്തുകുടകള്‍, വാദ്യമേളം, കൊടികള്‍, രൂപങ്ങള്‍ തുടങ്ങിയ അകമ്പടികളോടെ കേരളീയ ക്രിസ്തീയ പരമ്പരാഗത രീതിയില്‍ മുഖ്യാതിഥികളെ ആനയിച്ചുകൊണ്ടുളള വര്‍ണശബളമായ ഘോഷയാത്രയ്ക്കുശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ ഷാജി ഈപ്പന്‍ (സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ച് ഡെലവയര്‍വാലി), ഫാ. തോമസ് മലയില്‍ (സെന്റ് ജൂഡ് മലങ്കര കാത്തലിക് ചര്‍ച്ച്) തുടങ്ങിയവര്‍ക്ക് യാത്രയയപ്പിന്റെ ഭാഗമായുളള ഫലകങ്ങളും ഫാ. അലക്സാണ്ടര്‍ കുര്യന് ഔദ്യോഗിക തലത്തില്‍ ലഭിച്ച ഫലകവും സമ്മാനിക്കും. എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ പുതുതായി രൂപകല്‍പന ചെയ്ത വെബ്സൈറ്റിന്റെ ഉദ്ഘാടനവും പതിവുപോലെ നടത്തി വരാറുളള ചാരിറ്റി വിതരണവും സ്മരണികയുടെ പ്രകാശനവും പരിപാടിയോടനുബന്ധിച്ച് നടക്കും.

ദേവാലയങ്ങളുടെ നേതൃത്വത്തിലുളള വൈവിധ്യമാര്‍ന്ന ക്രിസ്തീയ കലാപരിപാടികള്‍ അരങ്ങേറുന്നതും ക്രിസ്തു ദേവന്റെ തിരുപ്പിറവി നൃത്ത രൂപത്തില്‍ മാതാ ഡാന്‍ഡ് അക്കാഡമി, നൂപുര ഡാന്‍സ് അക്കാഡമി എന്നീ നൃത്ത വിദ്യാലയങ്ങളുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്നതാണ്. സംയുക്ത ക്രിസ്മസ് ആഘോഷങ്ങളുടെ പ്രത്യേക ആകര്‍ഷകമായ എക്യുമെനിക്കല്‍ കാരള്‍ ഗായക സംഘം ബിജു ഏബ്രഹാമിന്റെ നേതൃത്വത്തില്‍ തയാറായി വരുന്നതായും അറിയിച്ചു.

ഷാജി ഈപ്പന്‍ (ചെയര്‍മാന്‍), ഫാ. ഷിബു മത്തായി (കോ. ചെയര്‍മാന്‍) ആനി മാത്യു (സെക്രട്ടറി), ജോബി ജോണ്‍ (ട്രഷറര്‍), സന്തോഷ് ഏബ്രഹാം (ജോ. സെക്രട്ടറി), ഡെന്നീസ് ഏബ്രഹാം (റിലിജിയന്‍ ആക്ടിവിറ്റി കോഓര്‍ഡിനേറ്റര്‍), ഫാ. എം. കെ. കുര്യാക്കോസ്, ഫാ. ഗീവര്‍ഗീസ് ജോണ്‍ (റിസപ്ഷന്‍), ജീമോന്‍ ജോര്‍ജ് (പിആര്‍ഒ സുവനീര്‍), ബെന്നി കൊട്ടാരത്തില്‍ (പ്രോഗ്രാം), ജോസഫ് ഫിലിപ്പ് (പ്രൊഡക്ഷന്‍) ദാനിയേല്‍ തോമസ് (ചാരിറ്റി), സുമാ ചാക്കോ, സാലു യോഹന്നാന്‍ (വിമന്‍സ് ഫോറം) ബഞ്ചമിന്‍ മാത്യു(യൂത്ത്), വിന്‍സെന്റ് ഇമ്മാനുവല്‍, ജോണ്‍ ദാനിയേല്‍ (ഓഡിറ്റര്‍മാര്‍) എന്നിവരുടെ നേതൃത്വത്തിലുളള വിവിധ കമ്മിറ്റികള്‍ ജനറല്‍ ബോഡിയുടെ സഹകരണത്തിലുമായി വിപുലമായ ക്രമീകരണങ്ങള്‍ സംയുക്ത ക്രിസ്മസ് ആഘോഷത്തിന്റെ വന്‍ വിജയത്തിനായി ദൃതഗതിയില്‍ നടത്തി വരുന്നതായി എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ പത്രക്കുറിപ്പില്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: ംംം.ുവശഹമറലഹുവശമലരൌാമിശരസമഹ.ീൃഴ