പ്രവീണിന്റെ മാതാപിതാക്കള്‍ സ്റേറ്റ് ട്രൂപ്പറിനെതിരേ കോടതിയില്‍
Friday, December 5, 2014 6:32 AM IST
ഷിക്കാഗോ: ഫെബ്രുവരി മാസത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ പ്രവീണ്‍ വര്‍ഗീസിന്റെ മരണത്തില്‍ മാതാപിതാക്കള്‍ സ്റേറ്റ് ട്രൂപ്പറിനെതിരേ കോടതിയില്‍ എത്തുന്നു.

പ്രവീണിന്റെ മരണത്തിന് ഉത്തരവാദിയെന്നു സംശയിക്കപ്പെടുന്ന ഗേജ് ബഥൂണിനെ സംശയാസ്പദമായ സാഹചര്യത്തില്‍ സ്റേറ്റ് പോലീസ് ട്രൂപ്പര്‍ ക്രിസ് മാര്‍ട്ടിന്‍ സംഭവദിവസം രാത്രിയില്‍ ഹൈവേയില്‍ കണ്െടത്തിയിരുന്നു. ഒരു കറുത്ത വര്‍ഗക്കാരന്‍ റോഡില്‍കൂടി നടക്കുന്നതു കണ്ട് കാറില്‍ കയറ്റി, ഗ്യാസിനുള്ള പണം ചോദിച്ചപ്പോള്‍ മുഖത്തടിച്ചിട്ട് കാട്ടിലേക്ക് അയാള്‍ ഓടിപ്പോയി എന്നാണ് ബഥൂണ്‍ സ്റേറ്റ് ട്രൂപ്പറോട് പറഞ്ഞത്.

വ്യക്തമായ ചോദ്യംചെയ്യലോ അന്വേഷണമോ നടത്താതെ ബഥൂണിനെ ഈ ഓഫീസര്‍ പോകാന്‍ അനുവദിക്കുകയായിരുന്നു. കാട്ടിലേക്ക് പോയെന്നു പറയുന്ന ആളെ അന്വേഷിക്കാനായി ഈ ഓഫീസര്‍ ടോര്‍ച്ച് അടിച്ച് നോക്കിയതല്ലാതെ മറ്റൊന്നും ചെയ്തില്ല. പ്രവീണിനെ കണ്െടത്തി ഒരാഴ്ചയ്ക്കുശേഷമാണ് റിപ്പോര്‍ട്ട് പോലും തയാറാക്കിയിരിക്കുന്നത്. പുറത്തുവിട്ട ഡാഷ് ബോര്‍ഡ് വീഡിയോയില്‍ സമയമോ, തീയതിയോ ഇല്ല എന്നതും സംശയം വര്‍ധിപ്പിക്കുന്നു. ബഥൂണ്‍ പോലീസിനു നല്‍കിയ മൊഴിയില്‍ നിന്നും വ്യത്യസ്തമാണ് ഈ റിപ്പോര്‍ട്ട്. പോലീസിന്റെ ഈ അനാസ്ഥ ജീവനോട് പ്രവീണിനെ കണ്െടത്തുന്നതിനു തടസമായി എന്നും, ജോലിയില്‍ കൃത്യവിലോപവും അനാസ്ഥയും കാട്ടി എന്നും ആരോപിച്ചാണ് പ്രവീണിന്റെ മാതാപിതാക്കളായ മാത്യുവും, ലൌലിയും ഒരു ലക്ഷം ഡോളറിന്റെ നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് ട്രൂപ്പറിനെതിരേ കേസ് ഫയല്‍ ചെയ്തത്. കുടുംബ വക്കീലായ ചാള്‍സ് സ്റെഗ് മയര്‍ ഈ കേസന്വേഷണം ഇല്ലിനോയി അറ്റോര്‍ണി ജനറല്‍ ഓഫീസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം