ദേശീയ ദിനാഘോഷവും സുഹൃത് സമ്മേളനവും നടത്തി
Thursday, December 4, 2014 10:01 AM IST
അബുദാബി: മലയാളി സമാജം യുഎഇയുടെ 43-ാമത് ദേശീയ ദിനം വിവിധ കലാപരിപാടികളോടും മത്സരങ്ങളോടും കൂടി ആഘോഷിച്ചു.

ഏറ്റവും നല്ലരീതിയില്‍ യുഎഇ ദേശീയ ദിന വസ്ത്രധാരണത്തിന് 18 വയസിന് താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സമ്മാനങ്ങള്‍ നല്‍കി.

സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് അധ്യക്ഷത വഹിച്ച യോഗം സമാജത്തിലെ ഏറ്റവും മുതിര്‍ന്ന അംഗം ജയിംസ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍, യേശുശീലന്‍, കെഎസ്സി ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, പി.ടി റഫീക്ക്, ബാബു വടകര, ടി.എ. നാസര്‍ ഡോ. രേഖ ജയകുമാര്‍, ഇടവാ സൈഫ് എന്നിവര്‍ പ്രസംഗിച്ചു. കലാപരിപാടികള്‍ക്ക് വിജയരാഘവന്‍, സി.പി. സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള