ചെമ്പന്‍ മൊയ്തീന്‍ കുട്ടി ഹാജിക്ക് ഒഐസിസി സ്വീകരണം നല്‍കി
Thursday, December 4, 2014 10:01 AM IST
ജിദ്ദ: സാമുഹ്യ പ്രവര്‍ത്തനത്തിനും അതിരുകളില്ലാത്ത സഹൃദയത്തിനും പ്രവാസ ലോകം മഹനീയ മാതൃകായാണെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവും പെരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് അംഗവുമായ ചെമ്പന്‍ മൊയ്തീന്‍ കുട്ടി പറഞ്ഞു.

ഒഐസിസി വെസ്റേണ്‍ റീജിയണല്‍ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു. തന്റെ രണ്ടര പാതിറ്റാണ്ടിലേറെയുള്ള പ്രവാസ ജിവിതത്തില്‍ നിരവധി പേരെ സഹായിക്കുവാന്‍ സാധിച്ചു. തീര്‍ഥാടക വീസയില്‍ വന്നു രേഖകളില്ലാതെ കഷ്ടപ്പെടുന്നവര്‍ക്കും താങ്ങും തണലുമായി ചുരുക്കം സഘടനകളും വ്യക്തികളുമായിരുന്നു അന്ന് ഉണ്ടായിരുന്നത്. സോഷ്യല്‍ മാധ്യമങ്ങളും മൊബൈല്‍ ഫോണുകളും ഇല്ലാത്ത കാലത്ത് ആളുകളെ സന്ദര്‍ശിച്ചു പ്രശ്ന പരിഹാരത്തിനു ശ്രമിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. ഐസിസി പ്രസിഡന്റ് കല്ലട കുട്ടി ഹസന്‍ ഹാജിയും ജനറല്‍ സെക്രടറിയായ താനും നടത്തിയ ശ്രമഫലമായി മാസങ്ങളായി നാടുകടത്തല്‍ കേന്ദ്രത്തില് കഴിഞ്ഞിരുന്ന ഇന്ത്യക്കാര്‍ക്ക് നാട്ടിലേയ്ക്ക് പോകുവാന്‍ അവസരം ഒരുങ്ങിയത്. ഇതിനായി എല്ലാ ആഴ്ച്ചകളിലും തറഹീല് സന്ദര്‍ശിക്കല്‍ പതിവായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു, സംഘടന ബാഹുല്യം അനുഭവിക്കുന്ന ഇന്ന് ഓരോ മേഖലകള്‍ തെഞ്ഞെടുത്തു സംഘടനകള്‍ പ്രവര്ത്തിച്ചാല്‍ പ്രവാസികളുടെ മിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുവാന്‍ സാധിക്കുന്നതാണ്. സൌദികളും ഇവിടെത്തെ അധികാരികളും തുടര്‍ന്നു വരുന്ന സൌഹൃദ സമീപനമാണ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും സൌദി പ്രവാസത്തിലേയ്ക്ക് ഇന്ത്യക്കാരെ പ്രചരിപ്പിക്കുന്നതെന്നും അതിനു സൌദി അറബ്യയോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു,

ഷിഫ ഓഡിറ്റോറിയത്തില്‍ നടന പരിപാടിയില്‍ ഹഷീം പി.പി. അദ്ദേഹത്തെ പൊന്നാട അണിയിച്ചു. കഴിഞ്ഞ സെംപറ്റംബറില്‍ മരിച്ച കല്ലട കുട്ടി ഹസന്‍ ഹാജിയുടെ സ്മരണക്കായി അരീക്കോട് നിര്‍മിക്കുന്ന സംസ്കാരിക നിലയത്തിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും ജിദ്ദയിലെ ആദ്യകാല സാമൂഹ്യ പ്രവര്‍ത്തകന് ഉചിതമായ ഈ സ്മാരകം നിര്‍മിക്കുന്നതിനു എല്ലാവരും സഹകരിക്കണമെന്നു റിജിയണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

ഒഐസിസി മുന്‍ നാഷണല്‍ എ. പി. കുഞ്ഞാലി ഹാജി, കെഎംസിസി വൈസ് പ്രസിഡന്റ് പി.എം. എ ജലീല്‍, നവോദയ പ്രസിഡന്റ്് ഷിബു തിരുവനതപുരം, ചെമ്പന്‍ അബാസ്, എ. ഡബ്ളിയു. അബ്ദുറഹിമാന്‍, റഷീദ് കൊള ത്തറ, അബ്ദുള്‍ മജീദ് നഹ, ജോഷി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എ.ആര്‍ അന്തുലയ്ക്ക് വേണ്ടി പ്രത്യക പ്രാര്‍ഥന നടത്തിയാണ് ചടങ്ങ് ആരംഭിച്ചത്. ജനറല്‍ സെക്രടറി സക്കീര്‍ ഹുസൈന്‍ എടവണ്ണ സ്വാഗതവും ട്രഷറര്‍ ശ്രിജിത്ത് കണ്ണൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍