കൃഷ്ണയ്യരുടെ നിര്യാണത്തില്‍ പ്രവാസി ജിദ്ദ അനുശോചിച്ചു
Thursday, December 4, 2014 10:00 AM IST
ജിദ്ദ: നീതിയുടെ കാവലാളായി നിലകൊണ്ട, മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന ഒരു പോരാളിയായിരുന്നു ജസ്റീസ് വി.ആര്‍ കൃഷ്ണയ്യരെന്ന് പ്രവാസി ജിദ്ദാ ഘടകം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

രാജ്യത്തെ പൌരന്മാരെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ ഭരണകൂടം തന്നെ നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന ജുഡീഷ്യറി തന്നെയും വര്‍ഗീയ വത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലിക ഇന്ത്യന്‍ പശ്ചാത്തലത്തില്‍ മതസഹിഷ്ണുതയ്ക്കും മൈത്രിക്കും വേണ്ടി നിലകൊണ്ട മഹാനായ മനുഷ്യസ്നേഹിയുടെ വിയോഗം ഇന്ത്യന്‍ ജനതക്ക് തീരാനഷ്ടം തന്നെയാണ്. ക്ഷേമരാഷ്ട്രം എന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിന് വേണ്ടി അഭിഭാഷകനായി ന്യായാധിപനായി രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകനായി എഴുത്തുകാരനായി പോരാട്ട ജീവിതം നയിച്ച വി.ആര്‍ കൃഷ്ണയ്യരുടെ നിര്യാണത്തില്‍ പ്രവാസി സാംസ്കാരിക വേദി ജിദ്ദ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍