സിഎംഎ ക്രിസ്മസ് ആന്‍ഡ് ന്യൂഈയര്‍ പാര്‍ട്ടി ഡിസംബര്‍ 13 ന്
Thursday, December 4, 2014 9:59 AM IST
ടൊറോന്റോ: കനേഡിയന്‍ മലയാളികളുടെ ഈ വര്‍ഷത്തെ ക്രിസ്മസ് ആന്‍ഡ് ന്യൂഈയര്‍ പാര്‍ട്ടി 'ചില്‍ 2014' ഡിസംബര്‍ 13 ന് (ശനി) മിസിസാഗായിലുള്ള പായല്‍ ബാങ്ക്വറ്റ് ഹാളില്‍ വര്‍ണാഭമായ പരിപാടികളോടെ നടക്കും.

വൈകുന്നേരം ആറിന് തുടങ്ങുന്ന ആഘോഷ പരിപാടികളില്‍ ഫെഡറല്‍, പ്രൊവിന്‍ഷ്യല്‍, സിറ്റി തലങ്ങളിലുള്ള മന്ത്രിമാരും സാമൂഹ്യ, സാംസ്കാരിക നേതാക്കളും പങ്കെടുക്കും.

50 ഡോളര്‍ വിലമതിക്കുന്ന വിഭവ സമൃദ്ധമായ ഡിന്നറും വിനോദപരിപാടികളും ഒരു ബാങ്ക്വറ്റ് സെറ്റ് അപ്പില്‍ ഒരുക്കിയാണ് ഈ വര്‍ഷത്തെ ക്രിസ്മസ് ആന്‍ഡ് ന്യൂ ഈയര്‍ പാര്‍ട്ടി ക്രമീകരിച്ചിരിക്കുന്നത്.

വലുതും ചെറുതുമായ 50ലേറെ സ്പോണ്‍സര്‍മാരുടെ പിന്‍ബലത്തിലാണ് കനേഡിയന്‍ മലയാളി അസോസിയേഷന്‍ ക്രിസ്മസ് ആഘോഷങ്ങള്‍ വിപുലമായ രീതിയില്‍ നടത്തുന്നത്.

തോമസ് കെ. തോമസിന്റെയും ജേക്കബ് വര്‍ഗീസിന്റെയും നേതൃത്വത്തിലുള്ള 10 അംഗ ചില്‍ കമ്മിറ്റി പ്രസിഡന്റ് ബോബി സേവ്യറിന്റെ കീഴില്‍ ആഘോഷ പരിപാടികള്‍ക്കുള്ള തയാറെടുപ്പുകള്‍ നടത്തി വരുന്നു.

മോഹന്‍ അരിയത്ത്, ബിനോയ് തങ്കച്ചന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിനോദ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്.

ക്രിസ്മസ് പാപ്പാമാരുടെ ഡാന്‍സ് പരേഡ് ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണമായിരിക്കും. പരിപാടികള്‍ക്കിടയില്‍ ഉടനീളം നിരവധി ഡോര്‍ പ്രൈസുകള്‍ ഉണ്ടായിരിക്കും.

മുന്‍ വര്‍ഷങ്ങളിലെയും ഈ വര്‍ഷത്തെയും ക്രിസ്മസ് ആന്‍ഡ് ന്യൂഈയര്‍ പാര്‍ട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ് സൈറ്റ് ംംം.രാമരവശഹഹ.രീാ സന്ദര്‍ശിക്കുക. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള സൌകര്യവും ലഭ്യമാണ്.

ടിക്കറ്റുകള്‍ നേരിട്ട് വാങ്ങുന്നതിന് : മാത്യു കുതിരവട്ടം 647 449 2333, ബോബി സേവ്യര്‍ 647 278 7606, തോമസ് തോമസ് 416 845 8225, ജേക്കബ് വര്‍ഗീസ് 905 275 7384, ബിനോയ് തങ്കച്ചന്‍ 647 521 9060 എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജയ്സണ്‍ മാത്യു