സ്വിറ്റ്സര്‍ലന്‍ഡ് വിദേശികള്‍ക്കായി അതിര്‍ത്തികള്‍ തുറന്നിടുന്നു
Thursday, December 4, 2014 9:59 AM IST
ജനീവ: ഞാറാഴ്ച നടന്ന റഫറണ്ടത്തില്‍ കൌതുകമുണര്‍ത്തിക്കൊണ്ട് സ്വിസ് ജനത വിദേശികള്‍ക്ക് വീണ്ടും അതിര്‍ത്തി തുറന്നിടുന്നതിലുള്ള തങ്ങളുടെ സമ്മതം വെളിപ്പെടുത്തി.

റഫറണ്ടത്തില്‍ പങ്കെടുത്തവരില്‍ 74 ശതമാനവും കുടിയേറ്റ വിരുദ്ധ കരടിന് 'നോ' എന്നുത്തരം നല്‍കി. ഇതോടെ ഇക്കോപോപ്പ് (ഋഇഛജഛജ) അതായത് അസോസിയേഷന്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ ആന്‍ഡ് പോപ്പുലേഷന്റെ, രാജ്യത്തെ സ്ഥിരജനസംഖ്യയുടെ 0.2 ശതമാനം വിദേശികള്‍ മതിയെന്നാവശ്യം നിരാകരിക്കപ്പെട്ടു. അതോടൊപ്പം തന്നെ രാജ്യത്തെ കരുതല്‍ സ്വര്‍ണനിക്ഷേപം ഉയര്‍ത്തുവാനുള്ള തീരുമാനത്തിനെതിരെ 78 ശതമാനം പേര്‍ വിധിയെഴുതിയപ്പോള്‍ വിദേശകോടീശ്വര, ശതകോടീശ്വരന്മാര്‍ക്ക് അധിക നികുതിയേര്‍പ്പെടുത്തുവാനുള്ള തീരുമാനത്തിന് 60 ശതമാനവും പ്രതികൂലമായി വിധിയെഴുതി.

സ്വിറ്റ്സര്‍ലന്‍ഡിലെ നിയമം അനുസരിച്ച് ഭരണഘടനാപരമായ നിയമം നടപ്പില്‍വരണമെങ്കില്‍ ജനഹിത പരിശോധനയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷവും ഭൂരിപക്ഷം കന്‍റ്റോണുകളും പാസാക്കിയിരിക്കണം. സ്വിറ്റ്സര്‍ലന്‍ഡിള്‍ 20 കന്‍റ്റോണുകളും ആറ് അര്‍ധകന്‍റ്റോണുകളും ഉണ്ട്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍