കുവൈറ്റ് കേരള ഇസ്ലാമിക് കൌണ്‍സില്‍ സാല്‍മിയ മേഘല കമ്മിറ്റി നിലവില്‍ വന്നു
Thursday, December 4, 2014 9:59 AM IST
കുവൈറ്റ് സിറ്റി : സമസ്തയുടെ പോഷക ഘടകമായി കുവൈറ്റില്‍ പ്രവര്‍ത്തിക്കുന്ന കുവൈറ്റ് കേരള ഇസ്ലാമിക് കൌണ്‍സില്‍ സാല്‍മിയ മേഘല ഭാരവാഹികളെ തിരഞ്ഞെടുത്തു.

മനാഫ് മൌലവി നടമ്മല്‍പോയില്‍ (പ്രസിഡന്റ്), ഫൈസല്‍ കത്തറമ്മല്‍ (സെക്രട്ടറി), ബഷീര്‍ മഞ്ചേരി (ട്രഷറര്‍), അബ്ദുള്‍ റഹീം ഹസനി, അബ്ദുള്‍ മനാഫ്, അഷറഫ് ദാരിമി തെങ്കര, ശഹീദ് പട്ടില്ലത് എന്നിവര്‍ വൈസ് പ്രസിഡന്റ് മാരായും, അഷ്റഫ് കണ്ണൂര്‍, അബ്ദുള്‍ സലാം മണ്ണില്‍ കടവ്, സിറാജുദ്ദീന്‍ കളറാന്തിരി, അഷ്റഫ് കൊളവയല്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. 10 കേന്ദ്ര കൌണ്‍സിലര്‍മാര്‍, 6 വിംഗ് കണ്‍വീനര്‍മാര്‍, 14 വര്‍ക്കിംഗ് കമ്മിറ്റി മെംബര്‍മാര്‍ അടക്കം 41 അംഗ കമ്മിറ്റിക്കാണ് രൂപം നല്‍കിയത്.

ഫഹാഹീല്‍, സിറ്റി, ഫര്‍വാനിയ, സാല്‍മിയ, അബാസിയ എന്നീ അഞ്ച് മേഘലാ കമ്മിറ്റിക്കാണ് കൌണ്‍സില്‍ രൂപം നല്‍കുന്നത്. ജനുവരി രണ്ടിന് നടക്കുന്ന മുഹബത്തെ റസൂല്‍ മഹാ സമ്മേളനത്തോട് അനുബന്ധിച്ച് കുവൈറ്റിലെത്തുന്ന സയിദ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ആലിക്കുട്ടി മുസ്ലിയാരും കേന്ദ്ര കമ്മിറ്റിക്ക് രൂപം നല്‍കും.

ഉസ്മാന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സയിദ് നാസര്‍ മഷ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീന്‍ ഫൈസി ഉദ്ബോധന പ്രസംഗം നടത്തി, സയിദ് ഖാലിബ് മഷ്ഹൂര്‍ തങ്ങള്‍ പുതിയ കമ്മിറ്റിക്ക് ആശംസ നേരുകയും നാസര്‍ കൊടുര്‍ സ്വാഗതവും ഫൈസല്‍ കത്തറമ്മല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍