കേഫാക് ഗ്രാന്‍ഡ് ഹൈപ്പര്‍ ലീഗ് : പ്രമുഖ ടീമുകള്‍ക്ക് വിജയം
Thursday, December 4, 2014 9:58 AM IST
കുവൈറ്റ്: ഒമ്പതു മാസത്തോളം നിലനില്‍ക്കുന്ന കേഫാക്ക് ഗ്രാന്‍ഡ് ഹൈപ്പര്‍ ഫുട്ബോള്‍ ലീഗ് മത്സരത്തില്‍ ബിഗ് ബോയ്സിനും സോക്കര്‍ കേരളക്കും സിഎഫ്സി സാല്‍മിയക്കും സ്റാര്‍ ലൈറ്റ് വാരിയേഴ്സിനും വിജയം.

മിഷറിഫ് പബ്ളിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടങ്ങള്‍ പ്രവാസി കാണികള്‍ക്ക് പുത്തനുഭവമായിരുന്നു.

ആദ്യ കളിയില്‍ ജംനാസ് നേടിയ ഏക ഗോളിനാണ് കെകെഎസ് സുറയെ ബിഗ് ബോയ്സ് പരാജയപ്പെടുത്തിയത്. തുടര്‍ന്ന് നടന്ന രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് സോക്കര്‍ കേരള, സില്‍വര്‍ സ്റാറിനെ തറപറ്റിച്ചു. വിജയികള്‍ക്ക് വേണ്ടി ഷഫീക്ക്, സയ്യിദ്, ഷാക്കിര്‍ എന്നിവര്‍ ഗോളുകള്‍ നേടി.

മുന്നാം മത്സരത്തില്‍ ചാമ്പ്യന്‍സ് എഫ്സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സിഎഫ്സി സാല്‍മിയ പരാജയപ്പെടുത്തി. തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടം കണ്ട അവസാന മത്സരത്തില്‍ പൊരുതി കളിച്ച ബ്രദേഴ്സ് കേരളയെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് സ്റാര്‍ ലൈറ്റ് വാരിയേഴ്സ് വിജയം നേടി. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഗോളാക്കുവാന്‍ ബ്രദേഴ്സ് കേരളക്ക് കഴിഞ്ഞില്ല.

വെള്ളി വൈകുന്നേരം 4.30ന് മിഷറഫ് പബ്ളിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന കേഫാക് ഗ്രാന്‍ഡ് ഹൈപ്പര്‍ ലീഗില്‍ മാക്ക് കുവൈറ്റ്, മലപ്പുറം ബ്രദേര്‍സുമായും ഫഹാഹീല്‍ ബ്രദേഴ്സ് സിയസ്കോയുമായും അല്‍ ശബാബ്, കേരള സ്ട്രൈക്കേഴ്സുമായും യംഗ് ഷൂട്ടേര്‍സ്, ബ്ളാസ്റേഴ്സുമായും ഏറ്റുമുട്ടും.

കുവൈറ്റിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൌകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 99708812, 99783404, 97494035.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍