കെകെഎംഎ അനുശോചിച്ചു
Thursday, December 4, 2014 9:47 AM IST
കുവൈറ്റ്: പ്രശസ്ത നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായ വി.ആര്‍ കൃഷ്ണയ്യരുടെ നിര്യാണത്തില്‍ കെകെഎംഎ അനുശോചനം രേഖപ്പെടുത്തി. മനുഷ്യ പക്ഷത്ത് നിലയുറപ്പിക്കുകയും ഇരയുടെ നീതിക്കുവേണ്ടി ശബ്ദിക്കുകയും ചെയ്ത വ്യക്തിത്വമാണ് വി.ആര്‍ കൃഷ്ണയ്യര്‍. ജനപക്ഷം മുഖമുദ്രയാക്കി നിയമത്തെ സാമൂഹിക ഉയര്‍ച്ചയ്ക്കും സാധാരണക്കാരന്റെ രക്ഷക്കും വേണ്ടി ഉപയോഗിച്ച നിയമജ്ഞനായിരുന്നുവെന്ന് കെകെഎംഎ പ്രസ്താവനയില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍