കൃഷ്ണയ്യരുടെ നിര്യാണത്തില്‍ എംഎംഎഫ് അനുശോചിച്ചു
Thursday, December 4, 2014 9:47 AM IST
കുവൈറ്റ്: കേരളത്തിലെ നീതിയുടെ ശബ്ദം കൃഷ്ണയ്യരുടെ നിര്യാണത്തില്‍ കുവൈറ്റിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം അനുശോചിച്ചു.

നീതി നിഷേധിക്കപ്പെട്ടവര്‍ക്കുവേണ്ടി മുഖം നോക്കാതെ ശബ്ധിക്കാന്‍ കൃഷ്ണയ്യര്‍ക്ക് സാധിച്ചിരുന്നു. ജീവിക്കാനുള്ള അവകാശപോരാട്ടങ്ങള്‍ നടത്തുന്നവര്‍ക്ക് എന്നും പ്രചോദനം ആയിരുന്ന കൃഷ്ണയ്യരുടെ നിര്യാണം നികത്താനാവാത്തതാണെന്നും എംഎംഎഫ് വിലയിരുത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍