2016 മുതല്‍ ജര്‍മനിയില്‍ ട്രെയിനുകളില്‍ സൌജന്യ വൈഫൈ
Thursday, December 4, 2014 9:46 AM IST
ബര്‍ലിന്‍: 2016 മുതല്‍ ഐസിഇ ഉള്‍പ്പടെയുള്ള ജര്‍മന്‍ ട്രെയിനുകളിലെ എല്ലാ യാത്രക്കാര്‍ക്കും സൌജന്യമായി വൈഫൈ സേവനം ലഭിക്കും. ഇപ്പോള്‍ ഫസ്റ് ക്ളാസ് യാത്രക്കാര്‍ക്കു മാത്രമാണ് ഈ സൌകര്യം ലഭ്യമായിട്ടുള്ളത്.

ഈ വര്‍ഷം തന്നെ ട്രെയിനുകളില്‍ ഇതിന് ആവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ സ്ഥാപിച്ചു തുടങ്ങും. ദീര്‍ഘദൂര സര്‍വീസുകളിലെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ 200 മില്യന്‍ യൂറോ ചെലവാക്കി നടത്തുന്ന പദ്ധതിയുടെ ഭാഗമാണിത്. നിലവില്‍ ടി മൊബൈല്‍ മുഖേന ഹോട്ട്പോട്ട് വഴിയായി വൈഫൈ ലഭ്യമാണ്. ഒരു ദിവസത്തെ ചാര്‍ജ് 4,95 യൂറോയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍