ഐഎംസിസി മതേതര സംരക്ഷണ ദിനം
Thursday, December 4, 2014 9:46 AM IST
കുവൈറ്റ് സിറ്റി: ഇന്ത്യന്‍ മതതേരത്വത്തിന് തീരാകളങ്കമായി ഫാസിസ്റുകളാല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ഡിസംബര്‍ ആറിന് ഐഎംസിസി കുവൈറ്റ് കമ്മിറ്റി മതേതര സംരക്ഷണ ദിനമായി ആചരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വൈകുന്നേരം 6.30ന് അബാസിയ സക്സസ് ലൈനില്‍ 'അവഗണിക്കപ്പെടുന്ന സമരങ്ങളും ശബ്ദങ്ങളും' എന്ന വിഷയത്തില്‍ ടേബിള്‍ടോക്ക് സംഘടിപ്പിക്കും.

ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി അംഗം അബ്ദുള്ളക്കോയ തങ്ങള്‍ സംബന്ധിക്കും. കുവൈറ്റിലെ സംഘടനാ നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍