ജസ്റീസ് വി.ആര്‍. കൃഷ്ണയ്യരുടെ നിര്യാണത്തില്‍ അയനം ഓപ്പണ്‍ ഫോറം അനുശോചിച്ചു
Thursday, December 4, 2014 9:46 AM IST
കുവൈറ്റ്: നീതിയും നിയമവും വ്യാഖ്യാനിക്കേണ്ടത് മനുഷ്യര്‍ക്കൊപ്പം നിന്നാണെന്ന് തെളിയിച്ച വി.ആര്‍. കൃഷ്ണയ്യരുടെ നൂറുവര്‍ഷം നീണ്ട ജീവിതം സമാനതകളില്ലാത്തതാണെന്ന് അയനം ഓപ്പണ്‍ ഫോറം അനുശോചനകുറിപ്പില്‍ ഓര്‍മിച്ചു.

ന്യായാധിപന്‍, സാമൂഹിക നേതാവ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നിങ്ങനെ തന്റെ ജീവിതപരിസരങ്ങളോട് ക്രിയാത്മകമായി ഇടപെട്ട് കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ പരിസരങ്ങളില്‍ നിറഞ്ഞു നിന്ന കൃഷ്ണയ്യര്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് അയനം ഓപ്പണ്‍ ഫോറത്തിനുവേണ്ടി ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് റിയാസും ജോ. കണ്‍വീനര്‍ ഷാജി രഘുവരനും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍