ജര്‍മന്‍ സര്‍ക്കാര്‍ വീട് നവീകരണത്തിന് സഹായം നല്‍കുന്നു
Wednesday, December 3, 2014 10:17 AM IST
ബെര്‍ലിന്‍: ജര്‍മനിയില്‍ താമസിക്കുന്ന വീട് അല്ലെങ്കില്‍ അപ്പാര്‍ട്ട്മെന്റ് ഉടമസ്ഥര്‍ക്ക് ഇവ നവീകരിക്കണമെങ്കില്‍ ജര്‍മന്‍ സര്‍ക്കാര്‍ പുതിയ സഹായ പദ്ധതിയുമായി വരുന്നു.

എനര്‍ജി സേവ് ചെയ്യാന്‍ ജനല്‍, കതക് എന്നിവ മാറുക, പഴയ ഹീറ്റിംഗ് സിസ്റം, ചൂട് വെള്ള ഉപകരണങ്ങള്‍ മാറ്റുക, കെട്ടിട മേല്‍ക്കൂര മാറുക, പുറം ഭിത്തി ബലപ്പെടുത്തുക എന്നിവയ്ക്കാണ് ജര്‍മന്‍ സര്‍ക്കാര്‍ പുതിയ സഹായ പദ്ധതിയുമായി വരുന്നത്.

ഉദാഹരണമായി 10,000 യൂറോ മുടക്കി 2015 ല്‍ വീടിന്റെ ഹീറ്റിംഗ് സിസ്റം പുതുക്കിയാല്‍ 2016 മുതല്‍ പത്ത് വര്‍ഷത്ത്േ 100 യൂറോ വീതം തിരികെ നല്‍കും. അതുപോലെ മറ്റ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 10 വര്‍ഷത്തേക്ക് 10 ശതമാനം നികുതി ഇളവ് നല്‍കും. 2015 മുതല്‍ 2020 വരെ സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ ഈ നവീകരിക്കണ ആനുകൂല്യങ്ങള്‍ നല്‍കാനാണ് ജര്‍മന്‍ സര്‍ക്കാരിന്റെ പദ്ധതി. ആനുകൂല്യങ്ങള്‍ ജര്‍മനിയില്‍ താമസിച്ച് ജോലി ചെയ്ത് ജീവിക്കുന്ന പ്രവാസികള്‍ക്കും പ്രയോജനപ്പെടുത്താം.

കൂടുതല്‍ വിവരങ്ങള്‍ ഓരോ സിറ്റിയിലെ കെട്ടിട നിര്‍മാണ ഓഫീസുകളില്‍ നിന്നും (ബവ് ബെഹോര്‍ഡെ) അറിയാം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍