ഉസ്മാന്‍ ഇരുമ്പുഴിക്ക് യാത്രയയപ്പ് നല്‍കി
Wednesday, December 3, 2014 10:16 AM IST
ജിദ്ദ: മൂന്ന് പതിറ്റാണ്ടിലേറെ പ്രവാസ ജീവിതം നയിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദയിലെ പ്രമുഖ എഴുത്തുകാരനും കാര്‍ട്ടൂണിസ്റും പത്ര പ്രവര്‍ത്തകനുമായ ഉസ്മാന്‍ ഇരുമ്പുഴിക്ക് എംഎസ്എസ് ജിദ്ദാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.

എന്നും എപ്പോഴും ലളിതമായ ഭാഷയില്‍ ശക്തമായ ശൈലിയില്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും അതില്‍ ഒരു പരിധിവരെ വിജയിക്കുകയും ചെയ്ത ഒരു സ്നേഹനിധിയാണ് ഉസ്മാന്‍ ഇരുമ്പുഴിയെന്ന് പ്രാസംഗികര്‍ അഭിപ്രായപ്പെട്ടു.

കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് പി.എം അമീറലി സമ്മാനിച്ചു. അബ്ദുള്‍ മജീദ് നഹ, മുഹമ്മദലി അസ്ഖര്‍, അഷ്റഫ് കോമു, സാലിഹ് കാവോട്ട്, മജീദ് പൊന്നാനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. അമീറലി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ എടവണ്ണ സ്വാഗതവും അഡ്വ. അഷ്റഫ് ആക്കോട് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന കുടുംബ സംഗമത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ തരത്തിലുള്ള മത്സരങ്ങള്‍ നടത്തി.

ജമാല്‍ നാസര്‍, ഫൈസല്‍ ആന്‍ഡ് ഡോ സ്വപ്ന, റംല അസൈനാര്‍, പര്‍വിന്‍ ബഷീര്‍, സബ്നം ഷംസു ആന്‍ഡ് ടീം, ലമിയാ ബഷീര്‍, ശബ്ന ഷാജി, ശസാ ഷാജി, ഫദുവാ എന്നിവര്‍ വിവധ മത്സരങ്ങളില്‍ വിജയികളായി.

പരിപാടികള്‍ക്ക് ഹമീദ് വാഴക്കാട്, ഷംസുദ്ദീന്‍ നല്ലളം, ഷിഫാസ് കരകാട്ടില്‍, മന്‍സൂര്‍ ഫാറൂഖ്, ഹാഷിം കോഴിക്കോട്, ഷാജി അരിമ്പ്രത്തൊടി, അന്‍വര്‍ കോഴികോട്, ഷെരീഫ് അറക്കല്‍, ലൈല സാകിര്‍, മഹജ അഷ്റഫ്, ജന്നത്ത് ടീച്ചര്‍, റുഫ്ന ശിഫാസ്, ഷദാ ഷംസു എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍