പിവീസ് കപ്പിന് വെള്ളിയാഴ്ച പന്തരുളും
Wednesday, December 3, 2014 10:16 AM IST
ജിദ്ദ: കഴിഞ്ഞ 15 വര്‍ഷങ്ങളായി പ്രവാസി സമൂഹത്തിനുമുമ്പില്‍ പിവീസ് ഗ്രൂപ്പ് നടത്തിവരുന്ന സേവനങ്ങളും പരിശ്രമങ്ങളും വിദ്യാഭ്യാസ മേഖലയില്‍ ഒരു പുതിയ പാത വെട്ടിത്തെളിച്ചിട്ടുണ്ട്. തുടര്‍ച്ചയായി പുതിയ പരീക്ഷണങ്ങളും കാല്‍വയ്പുകളും നടത്താന് പിവീസ് ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ആത്മീയ, മാനസിക, ശാരീരിക വളര്‍ച്ചക്ക് മുതല്‍ക്കൂട്ടാകുന്ന പദ്ധതികളും പരിപാടികളും നടപ്പിലാക്കിവരുന്നതില്‍ പ്രതിജ്ഞാബദ്ധരാണ് പിവീസ്. പ്രത്യേകിച്ചും സിബിഎസ്ഇ നടപ്പിലാക്കി വരുന്ന നിരന്തരസമഗ്ര മൂല്യനിര്‍ണയ (ഇഇഋ) ത്തിന്റെ കാലത്ത് പിവീസ് കപ്പ് അണ്ടര്‍ 14 ഫുട്ബാള്‍ ടൂര്‍ണമെന്റ് എന്ന നൂതനമായ പദ്ധതി, ചെറു പ്രായത്തിലേ വിദ്യാര്‍ഥികളുടെ കായിക മേഖലയിലെ ജന്മസിദ്ധമായ കഴിവുകള്‍ കണ്െടത്തി പരിപോഷിപ്പിച്ചെടുക്കുക എന്ന ഉന്നതമായ ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന സ്പോര്‍ട്സ് ഡവലപ്മെന്റ് പ്രോഗ്രാമിന്റെ (ട.ഉ.ജ.) ഭാഗമായാണ് നടത്തിവരുന്നത്. ഇത് സൌദിയിലെ സിബിഎസ്ഇ അംഗീകാരമുള്ള സ്കൂളുകളിലെ കുട്ടികളുടെ ഫുട്ബോളിലുള്ള കഴിവുകള്‍ കണ്െടത്തി അവരെ ഫെയര്‍ പ്ളേ, സഹിഷ്ണുത, സഹവര്‍ത്തിത്വം എന്നിവ പഠിപ്പിക്കാനുള്ള ശ്രമവും കൂടിയാണ്. വെറും വിനോദം എന്നതിലുപരി കളിനിയമങ്ങള്‍ അനുസരിക്കുന്നതിലൂടെയും ചിട്ടയായ പരിശീലനത്തിലൂടെയും അച്ചടക്കമുള്ള ഒരു ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഇതിലൂടെ അവര്‍ക്ക് സ്വാംശീകരിക്കാന്‍ കഴിയുന്നു. ഇതിനെല്ലാം ഉപരി, സഹകരണത്തെക്കുറിച്ചും പരസ്പരം അംഗീകരിക്കുന്നതിനെകുറിച്ചുമുള്ള പുതിയ പാഠങ്ങളുമായാണ് അവര്‍ മടങ്ങുന്നത്.

ഈ മേഖലയിലെ ഏറ്റവും പ്രഗത്ഭരെയാണ് പരിശീലനത്തിനുവേണ്ടി പിവീസ് തെരഞ്ഞെടുക്കാറ്. അവര്‍ വിദ്യാര്‍ഥികള്‍ക്ക് ദിനേന തീവ്രമായ പരിശീലനം നല്‍കി വരുന്നു. ഇതിനു പുറമേ ഇന്ത്യയുടെ മുന്‍ അന്തരാഷ്ട്ര താരം വിക്ടര്‍ മഞ്ഞില വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുകയും ടീം തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുകയും ചെയ്യുന്നു. ദമാം, റിയാദ്, ജിദ്ദ തുടങ്ങി മൂന്നു നഗരങ്ങളിലും അദ്ദേഹം കൃത്യമായ ഷെഡ്യൂളകളനുസരിച്ചു പരിശീലനം നടത്തുന്നു. അദേഹത്തിന് കീഴിലുള്ള പരിശീലനം ഫുട്ബാളിലെ വിവിധ നൈപുണികളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അറിവ് നല്‍കുന്നു.

പിവീസ് കപ്പിന്റെ നാലാം എഡിഷന്‍ സൌദിയിലെ മൂന്ന് വന്‍ നഗരങ്ങളിലും ശ്രദ്ധേയമായ രീതിയിലാണ് മേഖലാതല മത്സരങ്ങള്‍ നടന്നത്. പശ്ചിമ മേഖലയില്‍ ചാമ്പ്യന്‍ഷിപ്പ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ കരസ്ഥമാക്കിയപ്പോള്‍ ന്യൂ അല്‍വുറൂദിനായിരുന്നു രണ്ടാം സ്ഥാനം. രണ്ടു ടീമുകളും ഡിസംബര്‍ അഞ്ചു മുതല്‍ എട്ടു വരെ ജിദ്ദയില്‍ ഫൈനല്‍ റൌണ്ടിലേക്ക് യോഗ്യത നേടി. മറ്റു മേഖലകളില്‍ നിന്ന് വരുന്ന ജേതാക്കളെയാണ് ഇവര്‍ നേരിടുക. മധ്യ മേഖലയില്‍ നിന്ന് അല്‍ യാസ്മിന്‍ ഇന്റര്‍നാഷനല്‍ സ്കൂളും യാര ഇന്റര്‍നാഷണല്‍ സ്കൂളും യോഗ്യത നേടിയപ്പോള്‍ പൂര്‍വ മേഖലയില്‍ നിന്ന്, അല്‍ കൊസാമ ഇന്റര്‍നാഷണല്‍ സ്കൂളും ദമാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളും അവസാന പാദ മത്സരങ്ങള്‍ക്ക് യോഗ്യത നേടി. പിവീസ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ പി.വി. അബ്ദുള്‍ വഹാബ് ഗ്രാന്‍ഡ് ഫിനാലെയില്‍ ജേതാക്കളെ ആദരിക്കും.

പത്ര സമ്മേളനത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഫിറോസ് മുല്ല, അസിസ്റന്റ് പ്രിന്‍സിപ്പല്‍ പീറ്റര്‍ റൊണാള്‍ഡ്, ഹെഡ്മാസ്റര്‍ ഒലിപ്പില്‍ നിയാസ്, സീനിയര്‍ മാസ്റര്‍മാരായ സുനില്‍ കുമാര്‍, സയിദ് ഇസ്മായില്‍, അഡ്മിന്‍ ഓഫീസര്‍ നിയാസ് നാസിമുദ്ദീന്‍, അനീസ് ഇ.വി, ജിനീഷ് മാത്യു, ശിഹാബുദ്ദീന്‍ അക്ബര്‍ അലി എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍