മെഡിറ്ററേനിയന്‍ ഡയറ്റ് ആയുര്‍ദൈര്‍ഘ്യം കൂട്ടുമെന്ന് റിപ്പോര്‍ട്ട്
Wednesday, December 3, 2014 10:15 AM IST
ബര്‍ലിന്‍: മെഡിറ്ററേനിയന്‍ ഡയറ്റുമൂലം ആയുര്‍ദൈര്‍ഘ്യം കൂട്ടി യുവത്വം കാത്തുസൂക്ഷിക്കാമെന്ന് ബ്രിട്ടീഷ് ജേണല്‍ വെളിപ്പെടുത്തുന്നു. വിവിധതരം പച്ചക്കറികള്‍, ഒലിവ് എണ്ണ, ശുദ്ധമായ പഴവര്‍ഗങ്ങള്‍ എന്നിവയ്ക്കു പുറമെ മല്‍സ്യാഹരവും ഉള്‍പ്പെടുത്തിയാണ് മെഡിറ്ററേനിയന്‍ ഡയറ്റ് ക്രമീകരിക്കുന്നത്.

കഴിഞ്ഞ പത്തു വര്‍ഷമായി ബോസ്റണിലെ 5000 ഓളം നഴ്സുമാരുടെ ആരോഗ്യപരിപലനയില്‍ നടത്തിയ വിവിധ ഗവേഷണത്തിലെ ഡിഎന്‍എ കോഡ് മുഖേനയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. മെഡിറ്ററേനിയന്‍ ഡയറ്റ് ആരോഗ്യം പുഷ്ടിപ്പെടുത്തുമെന്നു മാത്രമല്ല ഹൃദ്രോഗത്തെ ചെറുക്കുകയും ചെയ്യുമെന്ന് ജേണല്‍ തുടര്‍ന്നു പറയുന്നു.

മെഡിക്കല്‍ ഡയറ്റ് പോഷകങ്ങള്‍ കൂടാതെ ശരീരത്തിനു ആവശ്യം വേണ്ടുന്ന പോഷകങ്ങള്‍ മറ്റാഹാരത്തിലൂടെ ലഭിക്കുമ്പോഴും പഴം, പച്ചക്കറികളിലെ വൈറ്റമിന്‍ സി പോഷകഗുണങ്ങളെ ഏകീകരിക്കുന്നു. ശരീരത്തിലെ സെല്ലുകളുടെ നഷ്ടം നികത്തി, സെല്ലുകളെ അതേപടി നിലനിര്‍ത്തുന്ന പ്രവണതയിലൂടെ യുവത്വം വീണ്ടും കൈവരുമെന്നും പറയുന്നു.

ഇതിലൂടെ ഡിഎന്‍എ കോഡില്‍ അടങ്ങിയിരിക്കുന്ന (സ്റോര്‍ ചെയ്തിട്ടുള്ള) ക്രോമോസോമുകളുടെ നഷ്ടവും പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്നു. ടെലോമെഴ്സ് എന്നു വിളിക്കുന്ന ഇത്തരം പ്രക്രിയയില്‍ സെല്ലുകളുടെ വിഭജനത്തിലൂടെ സംഭരിക്കുന്ന ജനിതകമായ നഷ്ടവും തടയുന്നു. സെല്ലുകളുടെ വിഭജനം ടെലോമെഴ്സിനെ ചെറുതാക്കുകയും അവയുടെ ഘടനയുടെ ആര്‍ജ്ജവും ക്ഷീണിപ്പിക്കുകയും ചെയ്യുന്നത് പ്രായാധിക്യത്തെ ക്ഷണിച്ചു വരുത്തുന്നു. മെഡിറ്ററേനിയന്‍ ഡയറ്റിലൂടെ നഴ്സുമാര്‍ക്ക് വര്‍ധിച്ച ടെലോമെഴ്സ് ലഭിച്ചുവെന്നാണ് അടിസ്ഥാനപരമായ കണ്ടെത്തല്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍