ദ്വാരക മലയാളി അസോസിയേഷന്‍ അയ്യപ്പപൂജ സംഘടിപ്പിച്ചു
Wednesday, December 3, 2014 7:10 AM IST
ന്യൂഡല്‍ഹി: ദ്വാരക മലയാളി അസോസിയേഷന്റെ പതിമൂന്നാമത് അയ്യപ്പപൂജ നവംബര്‍ 30ന് (ഞായര്‍) ദ്വാരക സെക്ടര്‍ 14 ഡിഡിഎ പാര്‍ക്കില്‍ നടന്നു. പുലര്‍ച്ചെ 5.30ന് ഗണപതിഹോമത്തോടെ കര്‍മ്മങ്ങള്‍ ആരംഭിച്ചു. ദ്വാരക ശ്രീകൃഷ്ണ ഭജന സമിതിയും ഡല്‍ഹി ബാലഗോകുലവും അവതരിപ്പിച്ച ഭജനകളും കെ.എ നാരായണന്റെ ഭാഗവത പാരായണവും ചടങ്ങുകളെ ഭക്തിസാന്ദ്രമാക്കി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്