ഓസ്ട്രിയയില്‍ മുഴുവന്‍ സമയ സ്കൂള്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു
Wednesday, December 3, 2014 7:09 AM IST
വിയന്ന: എഴുപത്തിയഞ്ചു ശതമാനം ഓസ്ട്രിയക്കാരും മുഴുവന്‍ സമയ സ്കൂളുകള്‍ വേണമെന്ന അഭിപ്രായക്കാരണ്. ഓസ്ട്രിയയിലെ ഒരു പ്രമുഖ ദിനപത്രം നടത്തിയ അഭിപ്രായ സര്‍വേയിലാണ് 75 ശതമാനം പേര്‍ രാവിലെ മുതല്‍ വൈകുന്നേരം വരെയുളള സ്കൂളുകള്‍ക്കനുകൂലമായി അഭിപ്രായം രേഖപ്പെടുത്തിയത് എന്നാല്‍ 20 ശതമാനം രക്ഷിതാക്കള്‍ സ്കൂള്‍ സമയം ദീര്‍ഘിപ്പിക്കുന്നതിനെതിരായും അഞ്ച് ശതമാനം പേര്‍ വ്യക്തമായ അഭിപ്രായമില്ലാത്തവരുമായിരുന്നു.

ഓസ്ട്രിയയില്‍ നിലവില്‍ നാലു മുതല്‍ അഞ്ച് മണിക്കൂറാണ് സ്കൂള്‍ സമയം. ഓരോ സ്കൂളിലും കുറഞ്ഞത് വൈകുന്നേരം വരെയുള്ള ഒരു ക്ളാസ് എന്നതാണ് നിലവില്‍ ഓസ്ട്രിയന്‍ സര്‍ക്കാരിന്റെ നിലപാട്. ഇതിലേക്കായി 2018-19 വര്‍ഷത്തിലേക്കു 800 മില്യന്‍ യൂറോ ചെലവഴിച്ച് മുഴുവന്‍ സമയ സ്കൂളുകള്‍ നിര്‍മിക്കുവാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഈ സ്കൂളുകളില്‍ 2,00,000 വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം ലഭിക്കും.

വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തില്‍ മികച്ച നിലവാരം പുലര്‍ത്തുവാന്‍സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി ഹൈനിഷ ഹൊസേക്ക് വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍