കുവൈറ്റ് പ്രീമിയര്‍ ലീഗ് സീസണ്‍ 4 ഫൈനല്‍ ഡിസംബര്‍ അഞ്ചിന്
Wednesday, December 3, 2014 7:00 AM IST
കുവൈറ്റ്: അബ്ബാസിയ ടിസിആര്‍ ഗ്രൌണ്ടില്‍ നടക്കുന്ന ക്യൂ 7 പ്രീമിയര്‍ ലീഗ് സീസണ്‍ നാലിന്റെ കലാശപ്പോരാട്ടത്തില്‍ ഫ്രൈഡേ കോര്‍ട്ടും ഉടുപ്പി ഫ്രണ്ട്സും ഏറ്റുമുട്ടും. നേരത്ത നടന്ന ആവേശകരമായ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഫ്രെെഡേ കോര്‍ട്ട് വിന്നേഴ്സ് ഇന്റര്‍നാഷണലിനേയും , ഉടുപ്പി ഫ്രണ്ട്സ് ഡസേര്‍ട്ട് ബുള്ളിനെയും പരാജയപ്പെടുത്തകയായിരുന്നു.

സീസണ്‍ ഫോര്‍ വിജയികള്‍ക്ക് ക്യൂ 7 ഗ്രാന്റ് ട്രോഫിയും കെപിഎല്‍ കാഷ് അവാര്‍ഡും നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. സമ്മാനദാന ചടങ്ങില്‍ വിശിഷ്ടാഥിതികളായി ടാക്ക് കുവൈറ്റ് ചീഫ് പാര്‍ട്ട്ണര്‍ മഹ്മൂദ് അബ്ദുല്ല, ക്യൂ 7 മാനേജിംഗ് പാര്‍ട്ട്ണര്‍ നൌഷാദ്, ഗ്രാന്‍ഡ് ഹൈപ്പര്‍ റീജിയണല്‍ മാനേജര്‍ അയ്യൂബ് കച്ചേരി, എറ്റെര്‍നിറ്റി ട്രാവെല്‍സ് മാനേജര്‍ ബഷീര്‍ എന്നിവര്‍ സംബന്ധിക്കും. സീസണ്‍ 5 രജിസ്ട്രേഷന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഗ്രൌണ്ടില്‍ സജമാക്കിയ കൌണ്ടറിലോ 97494035, 90010786 എന്നീ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍