അല്‍കോബാര്‍ നവോദയ സ്നേഹ സംഗമം സംഘടിപ്പിച്ചു
Tuesday, December 2, 2014 10:54 AM IST
അല്‍കോബാര്‍: പ്രവാസി സമുഹത്തിലെ സാമൂഹിക, സാംസ്കാരിക ജീര്‍ണതകള്‍ക്കെതിരെ കിഴക്കന്‍ പ്രവിശ്യയിലെ നവോദയ സാംസ്കാരിക വേദി തുടക്കമിട്ട സ്നേഹ സംഗമം പരിപാടി അല്‍കോബാര്‍ നവോദയയുടെ കീഴിലുള്ള സില്‍വര്‍ ടവര്‍ (1) യുണിറ്റ്, തുഖ്ബാസനയ യുണിറ്റില്‍ സംഘടിപ്പിച്ചു.

വെള്ളിയാഴ്ച സില്‍വര്‍ ടവര്‍ (1) യുണിറ്റ് നേതൃത്വത്തില്‍ നടത്തിയ സ്നേഹ സംഗമത്തില്‍ പ്രവാസി സമൂഹത്തിലെ അനാരോഗ്യകരമായ പ്രവണതകള്‍ക്കെതിരെ നവോദയ കേന്ദ്ര കമ്മിറ്റി ജോയിന്റ് ട്രഷറര്‍ സുധാകരന്‍ കായംകുളം വിഷയം അവതരിപ്പിച്ചു. യുണിറ്റ് പ്രസിഡന്റ് ശശീന്ദ്രന്‍ കായംകുളം അധ്യക്ഷത വഹിച്ച ചടങ്ങില്‍ നവോദയ സാംസ്കാരിക വേദിയുടെ പ്രസിഡന്റ് സിദ്ദിക്ക് കല്ലായി, കേന്ദ്ര കമ്മിറ്റി അംഗം ഭാസ്കരന്‍ ശ്രീകണ്ഠാപുരം, സന്തോഷ് തൈയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. യുണിറ്റ് സെക്രട്ടറി അജികുമാര്‍ കല്ലട സ്വാഗതവും സുധീഷ് നന്ദിയും പറഞ്ഞു.

തുഖബാസനയ യുണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ സ്നേഹ സംഗമത്തില്‍ കേന്ദ്ര കമ്മിറ്റി അംഗം ത്യാഗരാജാന്‍ കൊല്ലം വിഷയം അവതരിപ്പിച്ചു. യുണിറ്റ് പ്രസിഡന്റ് അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ നവോദയ രക്ഷാധികാരി അംഗം പ്രഭാകരന്‍ കണ്ണൂര്‍, ഏരിയ സെക്രട്ടറി റഹിം മടത്തറ തുടങ്ങിയവര്‍ പ്രസംഗിച്ചു. യുണിറ്റ് സെക്രട്ടറി സന്തോഷ് സ്വാഗതവും രമേശന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം