ഡിവൈന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ സമാപിച്ചു
Tuesday, December 2, 2014 10:50 AM IST
ന്യൂഡല്‍ഹി: മൂന്നു ദിവസമായി നടന്നുവന്ന ഫരീദാബാദ് ഡിവൈന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ സമാപിച്ചു. പതിനായിരങ്ങള്‍ പങ്കെടുത്ത കണ്‍വന്‍ഷനില്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍ വിസി, ഫാ. അനില്‍ ദേവ്, ഫാ. ബോബി എമ്പ്രയില്‍ വിസി എന്നിവര്‍ നേതൃത്വം നല്‍കി.

ഓരോ ദിവസവും നടന്ന ശുശ്രൂഷകളില്‍ ആര്‍ച്ച് ബിഷപ് ഡോ. അനില്‍ കൂട്ടോ, ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ്, ബിഷപ് ഫ്രാന്‍സിസ് കലിസ്റ് എന്നിവര്‍ വചന സന്ദേശം നല്‍കി. ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കണ്‍വന്‍ഷന്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്