ജര്‍മനിയില്‍ ഡിസംബര്‍ 2014 മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമഭേദഗതികള്‍
Tuesday, December 2, 2014 10:48 AM IST
ബെര്‍ലിന്‍: ജര്‍മനിയില്‍ ഡിസംബര്‍ 2014 മുതല്‍ താഴെ പറയുന്ന നിയമഭേദഗതികള്‍ പ്രാബല്യത്തിലായി.

1. പണം നിക്ഷേപിച്ച് ഭാഗ്യ മത്സരങ്ങള്‍ നടത്തുന്ന ഓട്ടോമാറ്റിക് മെഷീനുകളിലെ ഭാഗ്യ ലഭ്യതയും നഷ്ടവും കുറച്ചു. അതുപോലെ പോയിന്റ് സിസ്റത്തില്‍ കളിയുടെ വിജയ-പരാജയം നിരോധിച്ചു. ഇത് യുവജനതയെ രക്ഷിക്കാനുള്ള നടപടിയാണ്.

2. ഡിസംബര്‍ 14 മുതല്‍ ജര്‍മന്‍ റെയില്‍വേ ചാര്‍ജുകള്‍ ഫസ്റ് ക്ളാസില്‍ 2.9 ശതമാനം വര്‍ധിപ്പിക്കും. റീജിയണല്‍ ടെയ്രിന്‍ ചാര്‍ജ് വര്‍ധന 1.9 ശതമാനമാണ്.

3. ഭക്ഷണസാധനങ്ങളുടെ പായ്ക്കറ്റുകളില്‍ ഉല്‍പ്പാദന സ്ഥലം-രാജ്യം, തൂക്കം, പായ്ക്ക് ചെയ്ത തീയതി, അതില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ വിവരം എന്നിവ കൃത്യമായി രേഖപ്പെടുത്തണം.

4. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗ അളവ്, കാറ്റഗറി എന്നിവ നിര്‍ബന്ധമായി രേഖപ്പെടുത്തണം.

5. വിന്റര്‍ സമയത്ത് പുറം പ്രദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് കാലാവസ്ഥാ സപ്ളിമെന്റും കാലാവസ്ഥ മൂലം ജോലി നിര്‍ത്തി വയ്ക്കേണ്ടി വരുന്ന സമയം മിനിമം ശമ്പളം എന്നിവ പ്രാബല്യത്തിലാകും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍