കൃഷിയെ അറിയാന്‍ കുട്ടികള്‍ക്കായി തൊട്ടാവാടി പരിസ്ഥിതി ക്യാമ്പ്
Tuesday, December 2, 2014 10:47 AM IST
അബുദാബി: അബുദാബി മലയാളി സമാജവും പ്രസക്തിയും ചേര്‍ന്ന് കൃഷിയെ അറിയാന്‍ കുട്ടികള്‍ക്കായി ഒരു തൊട്ടാവാടി പരിസ്ഥിതി ക്യാമ്പ് ഡിസംബര്‍ 12ന് (വെള്ളി) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ മുസഫ, അബുദാബി മലയാളി സമാജത്തില്‍ സംഘടിപ്പിക്കുന്നു. 'നന്മയോടൊപ്പം ഒന്നായി മുന്നോട്ട്' എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ കൂട്ടായ്മയാണ് 'തൊട്ടാവാടി'കുട്ടികളുടെ ക്യാമ്പ്.

കുട്ടികളില്‍ നല്ല, പാരിസ്ഥിതിക ബോധം വളര്‍ത്തുക, അഭിരുചികള്‍ വളര്‍ത്തുക, കുട്ടികളുടെ കൂട്ടായ്മ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി 'തൊട്ടാവാടി' നടന്നുവരുന്നത്.

പ്രവാസ ജീവിതത്തിന്റെ ഒറ്റപ്പെട്ടസാഹചര്യത്തില്‍ ഇത്തരം കൂട്ടായ്മകള്‍ കുട്ടികളുടെ വ്യക്തിത്വവികാസത്തിന് അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവാണ് ഇതിന് പ്രേരകമായത്. കുട്ടികള്‍ക്ക് കൃഷിയില്‍ ആഭിമുഖ്യം വളര്‍ത്തുക എന്നതാണ് ഇത്തവണത്തെ തൊട്ടാവാടി ക്യാമ്പിന്റെ പ്രധാന ഉദ്ദേശം. അതിനായുള്ള വിവിധ വിഭവങ്ങളുമായാണ് തൊട്ടാവാടി അണിയിച്ചൊരിക്കിയിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫൈസല്‍ ബാവ 0554316860, രമേശ് നായര്‍ 0507996759. എന്ന നമ്പരോ, ുൃമമെസവേശൌമല@ഴാമശഹ.രീാ എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുകയോ ചെയ്യുക. പ്രവേശനം സൌജന്യമായിരിക്കും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള