ദേവാലയ ആക്രമണം: കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിഷേധിച്ചു
Monday, December 1, 2014 10:10 AM IST
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ദില്‍ഷാദ് ഗാര്‍ഡനിലെ സെന്റ് സെബാസ്റ്യന്‍ ക്രൈസ്തവ ദേവാലയത്തിനെതിരെ നടന്ന ആക്രമണത്തില്‍ ഡല്‍ഹി-ഫരീദാബാദ് രൂപതയിലെ കത്തോലിക്കാ കോഠണ്‍ഗ്രസ് പ്രതിഷേധിച്ചു.

ന്യൂനപക്ഷ മത സ്വാതന്ത്യ്രത്തിന്റെ കടയ്ക്കല്‍ കോടാലി വയ്ക്കപ്പെടുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും സംഭവത്തില്‍ കുറ്റക്കാരായവരെ പിടികൂടി എത്രയും വേഗം നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ രൂപത ഡയറക്ടര്‍ ഫാ. പോള്‍രാജ് കൊടിയന്‍, പ്രസിഡന്റ് ജോബി നീണ്ടുകുന്നേല്‍, കേന്ദ്ര സെക്രട്ടറി സെബാസ്റ്യന്‍, ഈപ്പന്‍, സണ്ണി ഫിലിപ്പ്, ജോണ്‍സണ്‍ എന്നിവരും പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നേല്‍