ഡാര്‍വിന്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ ആറിന്
Monday, December 1, 2014 10:09 AM IST
ഡാര്‍വിന്‍: ഡാര്‍വിന്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് ആഘോഷം വിവിധ കലാപരിപാടികളോടെ ഡിസംബര്‍ ആറിന് (ശനി) വൈകുന്നേരം നാലിന് ചശഴവരേഹശളള ഏ്യാിമശൌാെ ഓഡിറ്റോറിയത്തില്‍ നടക്കും.

നോര്‍ത്തേണ്‍ ടെറിറ്ററി മുഖ്യമന്ത്രി ആദം ഗില്‍സ് മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം നിര്‍വഹിച്ച് സന്ദേശം നല്‍കും. മള്‍ട്ടി കള്‍ച്ചറല്‍ മന്ത്രി പീറ്റര്‍ സ്റൈല്‍സ്, നിക്കോള്‍ മാനിസണ്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരിക്കും.

കലാപരിപാടികളില്‍ പ്രധാനമായും ഡാന്‍സ്, ഗാനങ്ങള്‍, മാര്‍ഗംകളി എന്നിവ കൂടാതെ ചെണ്ടമേളവും പ്രധാന ഇനമായിരിക്കും.

ഡാര്‍വിന്‍ മലയാളി അസോസിയേഷന്റെ പരിപാടിയില്‍ ഇഥംപ്രഥമായാണ് വടക്കന്‍ ഓസ്ട്രേലിയന്‍ ഗവണ്‍മെന്റിലെ മുഖ്യമന്ത്രി പങ്കെടുക്കുന്നത്.

റിപ്പോര്‍ട്ട്: ടോമി ജേക്കബ്