മൈന്റ് ട്യൂണിംഗ് പരീശീലകന്‍ സി.എ റസാഖ് ചൊവ്വാഴ്ച കുവൈറ്റില്‍
Monday, December 1, 2014 10:07 AM IST
കുവൈറ്റ്: ഇന്റര്‍നാഷണല്‍ മൈന്റ് പവര്‍ ട്രെയിനറും സക്സ് കോച്ചുമായ സി.എ റസാഖ് ഡിസംബര്‍ രണ്ടിന് (ചൊവ്വ) കുവൈറ്റിലെത്തും. 'ഇഴ ചേര്‍ന്ന ബന്ധങ്ങള്‍, ഈണമുള്ള ജീവിതം' എന്ന പ്രമേയത്തില്‍ മൈന്റ് ട്യൂണ്‍ വേവ്സ് ജിസിസി കാംപയിനിന്റെ ഭാഗമായി ഫോക്കസ് ഇന്റര്‍നാഷണല്‍ കുവൈറ്റ് സംഘടിപ്പിക്കുന്ന പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

നാലിന് (വ്യാഴം) അബാസിയ യുണൈറ്റഡ് സ്കൂളില്‍ പബ്ളിക് സെമിനാര്‍, അഞ്ചിന് (വെള്ളി) അബാസിയ കമ്യൂണിറ്റി ഹാളില്‍ മൈന്റ് ട്യൂണ്‍ ട്രാന്‍സ്ഫോര്‍മര്‍ വര്‍ഷോപ്പ്, ആറിന് ഫര്‍വാനിയ വിന്നേഴ്സ് റസ്ററന്റില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഇന്‍ട്രാക്റ്റീവ് വര്‍ഷോപ്പ് തുടങ്ങിയ പരിപാടികള്‍ക്ക് സി.എ റസാഖ് നേതൃത്വം നല്‍കും.

ജീവിതത്തില്‍ ദമ്പതികള്‍ തമ്മിലും രക്ഷിതാക്കളും മക്കളും തമ്മിലും തൊഴില്‍ മേഖലയില്‍ തൊഴില്‍ ദായകരും തൊഴില്‍ ദാതാക്കളും തമ്മിലും സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള ബന്ധവും ഊഷ്മളമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രവാസ ലോകത്തേക്ക് ശ്രദ്ധേയമായ 'ഇഴ ചേര്‍ന്ന ബന്ധങ്ങള്‍ ഈണമുള്ള ജീവിതം' എന്ന വിഷയവുമായി രംഗത്തു വരുന്നത്.

മൈന്റ് പവര്‍ ട്രെയിനിംഗ്, തീം സെന്റേര്‍ഡ് ഇന്ററാക്ഷന്‍, ട്രാന്‍സാക്ഷണല്‍ അനാലിസിസ്, സക്സസ് കോച്ചിംഗ്, കൌണ്‍സലിംഗ് സ്പെഷലിസ്റ്, ട്രെയിനേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം, ന്യൂറോ ലിംഗിസ്റിക്ക് പ്രോഗ്രാമിംഗ്, എന്റര്‍പ്രണര്‍ ഡവലപ്മെന്റ് പ്രോഗ്രാം, ഫാക്കല്‍റ്റി ഡവലപ്മെന്റ് പ്രോഗ്രാം, ലൈഫ് സ്കില്‍സ് ആന്‍ഡ് പേഴ്സണാലിറ്റി ഡവലപ്മെന്റ്, പബ്ളിക്ക് സ്പീക്കിംഗ്, മോട്ടിവേഷണല്‍ സ്പീക്കിംഗ് തുടങ്ങിയ പരിശീലനങ്ങള്‍ ലഭിച്ചിട്ടുള്ള സി.എ റസാക്ക് എംബിഎ, ബിബിഎം എന്നീ ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.

വിശദ വിവരങ്ങള്‍ക്ക്: 69007007, 97228093, 65829673.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍