'ക്രിസ്മസ് കരോള്‍ 2014' ഡിസംബര്‍ ആറിന്
Monday, December 1, 2014 10:06 AM IST
സിഡ്നി: സിഡ്നി ബഥേല്‍ മാര്‍ത്തോമ ഇടവകയുടെ ക്രിസ്മസ് കരോള്‍ ഡിസംബര്‍ ആറിന് (ശനി) അരങ്ങേറും. വൈകുന്നേരം ആറിന് ഹാരിസ് പാര്‍ക്കിലുള്ള സെന്റ് പോള്‍സ് ആംഗ്ളിക്കന്‍ ദേവാലയത്തിലാണ് പരിപാടി.

ക്വയര്‍ മാസ്റര്‍ പി.കെ ജോണ്‍സന്റെ നേതൃത്വത്തില്‍ ഗായക സംഘം ഇംഗ്ളീഷ്, മലയാളം ഗാനങ്ങള്‍ക്കൊപ്പം പരമ്പരാഗത ക്രിസ്മസ് കരോളും ആലപിക്കും. കൂടാതെ സേവികാ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക ഗാനങ്ങളും സണ്‍ഡേ സ്കൂള്‍ അവതരിപ്പിക്കുന്ന നേറ്റിവിറ്റി സ്കിറ്റും കരോള്‍ സര്‍വീസിന്റെ ഭാഗമായി നടക്കും. പാര്‍ക്ക് സൈഡ് ചര്‍ച്ചിന്റെ സീനിയര്‍ വികാരിയായ റവ. മാത്യു കുരുവിള ക്രിസ്മസ് ദൂത് നല്‍കും. സ്നേഹവിരുന്നോടെ ഗാനശുശ്രൂഷ അവസാനിക്കും.

റിപ്പോര്‍ട്ട്: ജെയിംസ് ചാക്കോ