നീരജിന്റെ സംസ്കാരം മെല്‍ബണില്‍ നടത്തി
Monday, December 1, 2014 10:04 AM IST
മെല്‍ബണ്‍: മെല്‍ബണില്‍ മരിച്ച തൃശൂര്‍ പുത്തന്‍പള്ളി മണ്ണൂക്കാടന്‍ നീരജ് ജയിന്റെ സംസ്കാരം മെല്‍ബണില്‍ നടത്തി.

ക്ളേയ്റ്റണ്‍ സെന്റ് പീറ്റേഴ്സ് പള്ളിയില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് വിശുദ്ധ ബലിയോടെ ആരംഭിച്ച ചടങ്ങുകള്‍ക്ക് വികാരി ജനറാള്‍ റവ. ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. പള്ളിയിലെ ചടങ്ങുകള്‍ക്ക് റവ. ഫാ. ഏബ്രഹാം കുന്നത്തോളി, റവ. ഫാ. വിന്‍സെന്റ് മഠത്തിപറമ്പില്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. സ്പ്രിംഗ് ഡെയില്‍ ബോട്ടാണിക്കല്‍ സെമിത്തേരിയില്‍ മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്കോ പൂത്തുരിന്റെ നേതൃത്വത്തില്‍ സംസ്കാര ശുശ്രൂഷകളും സമാപന പ്രാര്‍ഥനയും നടന്നു. ശുശ്രൂഷകളില്‍ സുഹൃത്തുക്കളും സാമൂഹിക പ്രവര്‍ത്തകരും സീറോ മലബാര്‍ സഭയുടെ ഭാരവാഹികളും പങ്കെടുത്തു.

മുറാബിക്കില്‍ സ്വന്തമായി കാര്‍ ഷോറൂം ബിസിനസ് നടത്തുകയായിരുന്നു ജയ്മി എന്നറിയപ്പെട്ടിരുന്ന നീരജ്. കരള്‍ സംബന്ധമായ അസുഖത്തെതുടര്‍ന്നായിരുന്നു മരണം. സംസ്കാര ശുശ്രൂഷയില്‍ പിതാവ് ജയ്നും മാതാവ് ഷേര്‍ളിയും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്