ഉസ്മാന്‍ ഇരുമ്പുഴിക്ക് യാത്രയയപ്പ് നല്‍കി
Monday, December 1, 2014 10:04 AM IST
ജിദ്ദ: നീണ്ട 32 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും സാമൂഹിക, സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായ ഉസ്മാന്‍ ഇരുമ്പുഴിക്ക് ജിദ്ദ മലയാളം ടോസ്റ് മാസ്റേഴ്സ് ക്ളബ് ഹൃദ്യമായ യാത്രയയപ്പ് നല്‍കി.

അസീസിയ സ്റാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സജി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഉഠങ റഷീദ് അലി, നജീബ് മുല്ലവീട്ടില്‍, റോയ് മാത്യു, ശാഹിദ് മലയില്‍, അസൈന്‍ ഇല്ലിക്കല്‍, അഡ്വ. ഷംസുദ്ദീന്‍ ഓലശേരി, ശശി നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നിസ്വാര്‍ഥ സേവകനും വലിയ സൌഹൃദ വലയത്തിന് ഉടമയുമായ ഉസ്മാന്‍ ഇരുമ്പുഴി മലയാളം ക്ളബിന്റെ വളര്‍ച്ചയില്‍ നല്‍കിയ സംഭാവനകളെ യോഗം പ്രകീര്‍ത്തിച്ചു. പ്രവാസ ജീവിതത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ മടക്കം പ്രവാസി ജിദ്ദയിലെ മലയാളി സമൂഹത്തിന് തീരാ നഷ്ടമാണെന്നും യോഗം വിലയിരുത്തി. ക്ളബിന്റെ ഉപഹാരം സജി കുര്യാക്കോസ് ഇരുമ്പുഴിക്ക് കൈമാറി. തുടര്‍ന്ന് ഉസ്മന്‍ മറുപടി പ്രസംഗം നടത്തി. സമീര്‍ കുന്നന്‍ പരിപാടികള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍