ഫോമാ ഷിക്കാഗോ റീജിയന്‍ ജീവകാരുണ്യ പ്രവര്‍ത്തനോദ്ഘാടനം ഡിസംബര്‍ ഏഴിന്
Monday, December 1, 2014 6:34 AM IST
ഷിക്കാഗോ: ഫോമാ ഷിക്കാഗോ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന കര്‍മ്മം സെന്റ് മേരീസ് കത്തോലിക്കാ ഇടവക വികാരിയും, ക്നാനായ കാത്തലിക് റീജിയന്‍ ഡയറക്ടറും, സീറോ മലബാര്‍ രൂപതാ വികാരി ജനറാളുമായ മോണ്‍ തോമസ് മുളവനാല്‍ നിര്‍വഹിക്കുന്നു. ഡിസംബര്‍ ഏഴിന് ഞായറാഴ്ച ഉച്ചകഴിഞ്ഞ മൂന്നിന് ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു. റീജിയണല്‍ വൈസ് പ്രസിഡന്റ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഷിക്കാഗോയിലെ പ്രമുഖ സാമൂഹികസാംസ്കാരിക നേതാക്കളും പങ്കെടുക്കും.

ഫോമ എന്ന അംബ്രല്ലാ സംഘടനയുടെ ആരംഭകാലം മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രധാന്യം നല്‍കിയിട്ടുളളത്. ഫോമാ കേരളാ കണ്‍വന്‍ഷനില്‍ വെച്ച് നിര്‍ധനരായവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുകയും, വികലാംഗര്‍ക്ക് വീല്‍ ചെയര്‍ നല്‍കുകയും, കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുകയും ചെയ്തിട്ടുണ്ട്. സാധുക്കള്‍ക്കും സഹായമര്‍ഹിക്കുന്നവര്‍ക്കും സഹായമെത്തിക്കാന്‍ കഴിയുന്നോ അവിടെയാണ് ഫോമയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വിജയം. അതേ പാത പിന്തുടരുകയാണ് ഷിക്കാഗോ റീജിയന്‍ ഭാരവാഹികളും. ഷിക്കാഗോയിലെ മാതാപിതാക്കള്‍ ഉപേക്ഷിച്ച കുറെ അനാഥ കുട്ടികള്‍ക്ക് ഈ തണുപ്പ് കാലത്ത് അവര്‍ക്ക് നല്‍കാനായി കുറച്ച് ചൂടു വസ്ത്രങ്ങള്‍ ശേഖരിച്ച് നല്‍കുക, കൂടാതെ അവര്‍ക്ക് ആഹാര സാധനങ്ങള്‍ നല്‍കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നടത്തുക എന്ന ലക്ഷ്യമാണ് ഷിക്കാഗോ റീജിയന്‍ ചെയ്യുവാന്‍ പോകുന്നത്. ഇത് വിജയിപ്പിക്കുവാനായി എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സണ്ണി വള്ളിക്കളം (847 722 7598), ബെന്നി വാച്ചാച്ചിറ (847 322 1973), ജോസി കുരിശിങ്കല്‍ (773 478 4357), ബിജി ഫിലിപ്പ് (224 565 8268), സിബി പാത്തിക്കല്‍ (630 723 1112), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564).

റിപ്പോര്‍ട്ട്: ജോസി കുരിശിങ്കല്‍