കേരള കോണ്‍ഗ്രസ് അമ്പതാം വാര്‍ഷികം: ഓസ്ട്രേലിയയില്‍ ഉജ്ജ്വല തുടക്കം
Friday, November 28, 2014 9:59 AM IST
മെല്‍ബണ്‍: കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അമ്പതാമത് വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ഉജ്ജ്വല തുടക്കം. പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്ട്രേലിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ ഫ്രാങ്ക് സ്റണില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ മുന്‍ മന്ത്രിയും കടുത്തുരുത്തി എംഎംഎല്‍എയുമായ മോന്‍സ് ജോസഫ് കേക്ക് മുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.

2015 ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന പ്രവാസി കേരള ഗ്ളോബല്‍ കണ്‍വന്‍ഷന്റെ ഔദ്യോഗിക കിക്ക് ഓഫും മോന്‍സ് ജോസഫ് നിര്‍വഹിച്ചു.

ഡിസംബറില്‍ തിരുവനന്തപുരത്ത് ചേരുന്ന പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയില്‍ ഗ്ളോബല്‍ കണ്‍വന്‍ഷന്റെ രൂപരേഖ തയാറാക്കും. തുടര്‍ന്ന് 2015 ഫെബ്രുവരിയില്‍ ഓസ്ട്രേലിയയിലെ വിവിധ മലയാളി സംഘടനകളെ ഉള്‍പ്പെടുത്തി വിപുലമായ സ്വാഗതസംഘം രൂപീകരിക്കും.

ഒക്ടോബറില്‍ നടക്കുന്ന പ്രവാസി കേരള ഗ്ളോബല്‍ കണ്‍വന്‍ഷനില്‍ കെ.എം മാണി, പി.ജെ ജോസഫ്, പി.സി ജോര്‍ജ് തുടങ്ങിയ നേതാക്കന്മാരും എംഎല്‍എ മാരും പങ്കെടുക്കുമെന്ന് മോന്‍സ് ജോസഫ് പറഞ്ഞു.

പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്ട്രേലിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍ മെംബര്‍ഷിപ്പ് കാമ്പയിന്‍ മാര്‍ച്ച് മുതല്‍ ആരംഭിക്കും.

ഫ്രാങ്ക് സ്റണില്‍ നടന്ന ഔദ്യോഗിക കിക്ക് ഓഫില്‍ ഭാരവാഹികളായ സാബു പഴയാറ്റില്‍, അലക്സ് കുന്നത്ത്, സെബാസ്റ്യന്‍ ജേക്കബ്, റെജി പാറയ്ക്കന്‍, സ്റീഫന്‍ ഓക്കാട്, പ്രദീപ് വലിയപറമ്പില്‍, തോമസ് ജയ്ക്കബ്, കുഞ്ചെറിയ ടോമി, തോമസ് വാതപ്പള്ളി, ബിനോയി ജോര്‍ജ്, ജയ്സ് ജോണ്‍, സിജോ മാത്യു എന്നിവര്‍ പങ്കെടുത്തു.