തോമസ് ജേക്കബിന് ഫോട്ടോഗ്രാഫി മത്സരത്തില്‍ അംഗീകാരം
Friday, November 28, 2014 8:44 AM IST
മെല്‍ബണ്‍: മെല്‍ബണിലെ രണ്ടാമത്തെ സിറ്റി എന്നറിയപ്പെടുന്ന ഡാന്റിനോഗിലെ ഫെസ്റിവലില്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ മലയാളിയായ തോമസ് ജേക്കബ് വിജയിയായി.

നൈറ്റ് ഫോട്ടോഗ്രഫി, പോര്‍ട്രെയിറ്റ് ഫോട്ടോഗ്രാഫി, പെറ്റ്സ് ഫോട്ടോഗ്രാഫി എന്നിവയ്ക്ക് ജഡ്ജിംഗ് കമ്മിറ്റിയുടെ പ്രത്യേക പ്രശംസ ലഭിക്കുകയും ചെയ്തു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി ഞള്ളാനിയില്‍ കുടുംബാംഗമാണ് തോമസ് ജേക്കബ്.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി ഭാര്യയും മകളുമൊന്നിച്ച് ഡാന്റിനോഗില്‍ താമസിക്കുന്നു. കേരളത്തില്‍ വീഡിയോ എഡിറ്റിംഗ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. കേരള തനിമ നിലനിര്‍ത്തുന്നതിനുവേണ്ടി വിവിധയിനം പക്ഷികളേയും താറാവ്, കോഴിയിനങ്ങളേയും തോമസ് വീട്ടില്‍ വളര്‍ത്തുന്നുണ്ട്. കേരളത്തിലെ പച്ചക്കറികളും തോമസ് ജേക്കബ് വീട്ടില്‍ പരിപാലിക്കുന്നു.

ഓസ്ട്രേലിയന്‍ ഗവണ്‍മെന്റിന്റെ ലൈസന്‍സുളള നായാട്ടുകാരനും മീന്‍ പിടുത്തക്കാരനുമാണ് തോമസ് ജേക്കബ്. പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ മെല്‍ബണിലെ കോഓര്‍ഡിനേറ്റര്‍ കൂടിയാണ് തോമസ് ജേക്കബ്.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍