ഫരീദാബാദില്‍ ഡിവൈന്‍ ബൈബിള്‍ കണ്‍വന്‍ഷന് തുടക്കമായി
Friday, November 28, 2014 8:43 AM IST
ന്യൂഡല്‍ഹി: ഫരീദാബാദില്‍ മുരിങ്ങൂര്‍ ഡിവൈന്‍ ടീം നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന് തുടക്കമായി. നവംബര്‍ 28ന് (വെള്ളി) രാവിലെ മീററ്റ് രൂപത ബിഷപ് ഡോ. ഫ്രാന്‍സിസ് കാളിസ്റ് ഭദ്രദീപം തെളിച്ച് കണ്‍വന്‍ഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഫാ. പോള്‍ പരീക്കാട്ടില്‍, ഫാ. അനില്‍ ദേവ, ഫാ. ജോണ്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

നവംബര്‍ 28, 29, 30 തീയതികളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് കണ്‍വന്‍ഷന്‍. ഫാ. മാത്യു നായ്ക്കപറമ്പില്‍, ഫാ. അനില്‍ ദേവ്, ഫാ. ബോബി എംബ്രായില്‍ എന്നിവരാണ് ധ്യാനം നയിക്കുന്നത്.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്