'നാട്ടിലേക്ക് അയക്കുന്ന പണത്തിന് സേവനനികുതി സര്‍ക്കുലര്‍ പിന്‍വലിക്കണം'
Friday, November 28, 2014 8:41 AM IST
റിയാദ്: പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് സേവനനികുതി ഈടാക്കാന്‍ ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്ന് റിയാദ് മലപ്പുറം മണ്ഡലം കെഎംസിസി ആവശ്യപ്പെട്ടു.

ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടിത്തരുന്ന പ്രവാസികള്‍ ഇന്ത്യന്‍ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു എന്നിരിക്കെ സേവനനികുതി കൂടി ഏര്‍പ്പെടുത്തി അവരെ ദ്രോഹിക്കുന്നത് കടുത്ത അനീതിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി റഫീഖ് പാറക്കല്‍ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അസീസ് പാണായി അധ്യക്ഷത വഹിച്ചു. കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ കുടുംബ സുരക്ഷാ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്കുള്ള അപേക്ഷാ ഫോം യോഗത്തില്‍ വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷം മണ്ഡലം കമ്മിറ്റി മുഖേന അംഗങ്ങളായ 208 ആളുകളുടെയും അംഗത്വം പുതുക്കാനും കൂടുതല്‍ ആളുകളെ പുതുതായി ചേര്‍ക്കാനും തീരുമാനിച്ചു. അപേക്ഷാ ഫോറം ആവശ്യമുള്ളവര്‍ സമദ് സീമാടന്‍ 0502019998, ഷൂക്കൂര്‍ 0553203840 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

മണ്ഡലം കമ്മിറ്റിയില്‍ ഒഴിവു വന്ന സ്ഥാനങ്ങളിലേക്ക് പുതിയ ആളുകളെ ഉള്‍പ്പെടുത്തി കമ്മിറ്റി പുനഃസംഘടിപ്പിച്ചു. അസീസ് പാണായി (പ്രസിഡന്റ്), മുജീബ് പുക്കോട്ടുര്‍, അലവിക്കുട്ടി മേല്‍മുറി, സമദ് സീമാടന്‍, ഉമ്മര്‍ ഉമ്മത്തൂര്‍, നാസര്‍ വടാക്കുളം എന്നിവര്‍ വൈസ് പ്രസിഡന്‍ുമാരും, അബ്ദുറഹ്മാന്‍ മേല്‍മുറി (ട്രഷറര്‍), സബ് കമ്മിറ്റി കണ്‍വീനര്‍മാരായി ബഷീര്‍ പറമ്പില്‍ (മീഡിയ), ഷഫീഖ് കെ.കെ (സ്പോര്‍ട്സ്), അബ്ദുള്ള പൂക്കോട്ടുര്‍ (റിലീഫ്) എന്നിവരെയും മജീദ് പി.സി. ജനറല്‍ കണ്‍വീനറുമായി തെരഞ്ഞെടുത്തു. നാട്ടില്‍ മലപ്പുറം മണ്ഡലം എംഎസ്എഫുമായി സഹകരിച്ചു കൊണ്ട് മലപ്പുറം മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളില്‍ നിന്നും മലപ്പുറം മുനിസിപ്പാലിറ്റിയില്‍ നിന്നും പ്രഫഷണല്‍ കോഴ്സിനു പഠിക്കുന്ന ഏറ്റവും മിടുക്കന്മാരായ വിദ്യാര്‍ഥികളെ കണ്െടത്തി അവാര്‍ഡ് നല്‍കാനും തീരുമാനിച്ചു.

യോഗത്തില്‍ ബഷീര്‍ ഇരുമ്പുഴി, സമദ് സീമാടന്‍, മുജീബ് ഇരുമ്പുഴി, പി.സി മജീദ്, യൂനുസ് നാണത്ത്, മുസമ്മില്‍ തേങ്ങാട്ട് പ്രസംഗിച്ചു. ഷൂക്കൂര്‍ വടക്കേമണ്ണ സ്വാഗതവും, അബ്ദുറഹ്മാന്‍ സി.കെ. നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍