ഷിക്കാഗോ സെന്റ് മേരിസില്‍ ക്രിസ്മസ് കരോളിന് തുടക്കമായി
Friday, November 28, 2014 7:18 AM IST
ഷിക്കാഗോ : സെന്റ് മേരിസ് ക്നാനായ കാത്തലിക് ഇടവകയില്‍ ക്രിസ്മസ് കരോളിന് തുടക്കം കുറിച്ചു. വരാന്‍ പോകുന്ന ക്രിസ്മസിനെ വരവേല്‍ക്കാനും അതിലൂടെ ഉണ്ണി യേശുവിന്റെ ആഗമനം അനുസ്മരിക്കാനും ഷിക്കാഗോ സെന്റ് മേരിസ് ക്നാനായ ഇടവക സമുഹം ഒരുങ്ങികഴിഞ്ഞു.
ഉണ്ണി യേശുവിനെ വരവെല്‍കാനായി ക്രിസ്മസ് ഗാനങ്ങളുമായി ക്രിസ്മസ് പപ്പയുമായി ഇടവകയിലെ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും, ക്രിസ്തുമസ് സന്ദേശം കൈമാറുകയും ചെയ്യുക എന്നാ ദ്വത്യം വുമായി കരോള്‍ കമ്മറ്റി ഒരുങ്ങി കഴിഞ്ഞു. വികാരി മോണ്‍. തോമസ് മുളവനാല്‍ വിവിധ കൂടരയോഗ ഭാരവാഹികള്‍ക്ക് ഉണ്ണിശോയുടെ രൂപം വെഞ്ചരിച്ചു നല്‍കി.

എല്ലാ ഞായറാഴ്ചയും പള്ളിയുടെ ഹാളില്‍ പ്രത്യക ക്രിസ്മസ് കരോള്‍ ഉണ്ടായിരിക്കുന്നതാണ് . ക്രിസ്മസ് കരോളിന് ജോണികുട്ടി പിള്ളവീട്ടില്‍, സി. സേവിയര്‍ പള്ളികമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കും.

റിപ്പോര്‍ട്ട്: സാജു കണ്ണമ്പള്ളി