സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ 2015 ജനുവരി 11ന്
Thursday, November 27, 2014 10:17 AM IST
ലണ്ടന്‍: സ്വാന്‍സി മലയാളി കള്‍ച്ചറല്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ നടത്തുന്നു. ജനുവരി 11ന് (ഞായര്‍) ഉച്ചകഴിഞ്ഞ് 3.30 മുതല്‍ രാത്രി ഒമ്പതു വരെ കനാക്കിളിയിലെ ഡാഫെന്‍ കമ്യൂണിറ്റി ഹാളിലാണ് ആഘോഷ പരിപാടികള്‍ അരങ്ങേറുക.

സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ പ്രത്യേക ക്രിസ്മസ് വിഭവഭമായ മലയ ഡിഷും കലാപരിപാടികളും ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും.

സ്വാന്‍സിയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റീഫന്‍ ഉലഹന്നാന്‍ (പ്രസിഡന്റ്) 07864161361, സിറിയക് പി. ജോര്‍ജ് (ജനറല്‍ സെക്രട്ടറി) 07773454387.