ബഹ്റിനില്‍ ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 28ന്
Thursday, November 27, 2014 10:16 AM IST
മനാമ: ബഹ്റിന്‍ മാര്‍ത്തോമ യുവജനസഖ്യം സംഘടിപ്പിക്കുന്ന ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 28ന് (വെള്ളി) നടക്കും. സല്‍മാനിയ കെസിഎ സ്പോര്‍ട്സ് ഗ്രൌണ്ടില്‍ ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം അരങ്ങേറുക.

ബഹ്റിനിലെ വിവിധ ദേവാലയങ്ങളില്‍നിന്നുള്ള നിരവധി ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ജേതാക്കള്‍ക്കും റണ്ണേഴ് അപ്പിനും ട്രോഫികളും മികച്ച വ്യക്തിഗത താരങ്ങള്‍ക്ക് സമ്മാനങ്ങളും ലഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.