ഫ്രട്ടേര്‍ണിറ്റി ഫോറം ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു
Thursday, November 27, 2014 10:15 AM IST
ജിദ്ദ: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഇന്ത്യ ഫ്രട്ടേര്‍ണിറ്റി ഫോറം 'ബാബരി മസ്ജിദ് ചരിത്രത്തിന്റെ നാള്‍ വഴികള്‍' എന്ന വിഷയത്തില്‍ ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യക്കാരായ ജിദ്ദയിലെ സ്കൂള്‍ കുട്ടികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം.

നിബന്ധനകള്‍: 250 വാക്കുകളില്‍ കവിയരുത്, മലയാളം, ഇംഗ്ളീഷ്, ഉറുദു, തമിഴ്, കന്നട, എന്നിവയില്‍ ഏതെങ്കിലും ഭാഷയില്‍ ടൈപ്പ് ചെയ്തതായിരിക്കണം ഇംഗ്ളീഷ് അല്ലാത്ത ഭാഷകളിലുള്ള എന്‍ട്രികള്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ മാത്രം അയയ്ക്കുക. ഉപന്യാസം ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ മൂന്നാണ്.

ഏറ്റവും മികച്ച മൂന്ന് ഉപന്യാസങ്ങള്‍ക്ക് സമ്മാനങ്ങള്‍ ഉണ്ടായിരിക്കും. ഉപന്യാസം അയയ്ക്കുന്ന വിദ്യാര്‍ഥികളുടെ പേര്, സ്കൂളിന്റെ പേര്, പഠിക്കുന്ന ക്ളാസ്, രക്ഷിതാവിന്റെ പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ എന്നിവ വ്യക്തമായി എഴുതേണ്ടതാണ്.

ഉപന്യാസം അയയ്ക്കേണ്ട വിലാസം: ശളളയമയമൃശലമ്യൈ@ഴാമശഹ.രീാ

കൂടുതല്‍ വിവരങ്ങള്‍ക്ക് : സലിം 0532887066.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍