എംഇഎസ് കുവൈറ്റ് യുണിറ്റ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Thursday, November 27, 2014 8:06 AM IST
കുവൈറ്റ്: എംഇഎസ് കുവൈറ്റ് യുണിറ്റ് ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറവുമായി സഹകരിച്ച് നടത്തിയ സൌജന്യ മെഡിക്കല്‍ ക്യാമ്പ് നൂറുകണക്കിന് ആളുകള്‍ക്ക് പ്രയോജനമായി.

അബാസിയ പാക്കിസ്ഥാന്‍ എക്സല്‍ ഇംഗ്ളീഷ് സ്കൂളില്‍ രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ നീണ്ടുനിന്ന ക്യാമ്പില്‍ ഇന്ത്യയിലെയും മറ്റ് രാഷ്ട്രങ്ങളിലേയും നിരവധി പേരാണ് പങ്കെടുത്തത്. അമ്പതോളം ഡോക്ടര്‍മാരും നൂറിലേറെ പാരാമെഡിക്കല്‍ സ്റാഫും പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

ബ്ളഡ് ഷുഗര്‍, കൊളസ്ട്രോള്‍ പരിശോധന, ഇസിജി , മോമോഗ്രാഫി സ്കാനിംഗ് തുടങ്ങിയവ കാമ്പില്‍ സജ്ജീകരിച്ചിരുന്നു. റൌസ് ബാത്തയുടെ ഖിറാഅത്തോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങില്‍ ആക്ടിംഗ് പ്രസിഡന്റ് ഖലീല്‍ അടൂര്‍ അധ്യക്ഷത വഹിച്ചു. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയിന്‍ നിര്‍വഹിച്ചു. ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം പ്രസിഡന്റ് ഡോ. വിനോദ് ഗ്രോവര്‍ മുഖ്യ പ്രഭാഷണം നടത്തി.

സിദ്ധിക്ക് വലിയകത്ത്, ഡോ. നടരാജന്‍, അമീര്‍ അഹമ്മദ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ക്യാമ്പിന്റെ മുഖ്യ പ്രായോജകരായ മലബാര്‍ ഗോള്‍ഡിനുള്ള ഉപഹാരം ഇന്ത്യന്‍ അംബാസഡര്‍ മലബാര്‍ സോണല്‍ ഹെഡ് അഫ്സല്‍ ഖാന് കൈമാറി. ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ അടങ്ങിയ ഹെല്‍ത്ത് ഗൈഡ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സഹറ ഖാലിദക്ക് ആദ്യ പ്രതി നല്‍കി സുനില്‍ ജയിന്‍ പുറത്തിറക്കി. ജനറല്‍സെക്രട്ടറി ഇ.അര്‍ഷാദ് സ്വാഗതവും മെഡിക്കല്‍ വിംഗ് കണ്‍വീനര്‍ നാസറുദ്ദീന്‍ നന്ദിയും പറഞ്ഞു. ക്യാമ്പില്‍ സജീവമായി പങ്കെടുത്ത പാരാമെഡിക്കല്‍ സ്റാഫിനുള്ള ഉപഹാരങ്ങള്‍ അഫ്സല്‍ ഖാന്‍ വിതരണം ചെയ്തു.

മുഹമ്മദ് റാഫി, അഷ്റഫ് അയ്യൂര്‍, ഡോ. മുസ്തഫ, സാലി ബാത്ത, എം.എം.സുബര്‍, ഇബ്രാഹിം, ഷഹീര്‍, ജസിന്‍ ജബാര്‍, നസലിന്‍, ഷാനു ബഷീര്‍, റമീസ്, റൌസ്, അഡ്വ. ഗഫൂര്‍, മുജീബ്, വി.ടി. അഷ്റഫ്, ഫിറോസ്, നിസാര്‍ വലിയകത്ത്, ഉസ്മാന്‍, നൌഫല്‍ കോഴിക്കോട് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.